തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബി.എ മള്‍ട്ടിമീഡിയ അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ ചോദ്യങ്ങള്‍ പരസ്പരം മാറിയത് വിദ്യാർഥികളെ വെട്ടിലാക്കി. ടെക്‌നിക്‌സ് ഓഫ് പോസ്റ്റ് പ്രൊഡക്ഷന്‍ വിഷയത്തിലുള്ള പരീക്ഷക്ക് അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ച അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍ പരീക്ഷയുടെ ചോദ്യങ്ങളാണ് പരീക്ഷാഭവന്‍ നല്‍കിയത്. ബുധനാഴ്ച നടന്ന പരീക്ഷയിലാണ് അപാകതയുണ്ടായത്. ചോദ്യക്കടലാസുകള്‍ തയാറാക്കി കോളജുകള്‍ക്ക് പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇ-മെയില്‍ വഴി നല്‍കാറാണ് പതിവ്. കോളജുകളില്‍നിന്ന് പ്രിന്റ് ഔട്ടെടുത്ത് പരീക്ഷാഹാളില്‍ ലഭ്യമാക്കും. ചോദ്യക്കടലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയതോടെയാണ് മാറിയത് വ്യക്തമായത്. സര്‍വകലാശാലക്ക് കീഴിലെ 12 കോളജുകളിലെ വിദ്യാര്‍ഥികളെയാണ് ചോദ്യങ്ങള്‍ മാറിയത് ബാധിച്ചത്. പഠനബോര്‍ഡ് ചെയര്‍മാനെ വിവരം അറിയിച്ചപ്പോള്‍ പുനഃപരീക്ഷ നടത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് മറുപടി നല്‍കിയതായി അധ്യാപകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.