തിരൂർ: ഖുർആനിെൻറ പൂർണരൂപം സ്വന്തം കൈപ്പടയിൽ രചിച്ച് തിരൂർ സ്വദേശി. ദുൈബയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തിരൂർ ചമ്രവട്ടം അത്താണിപ്പടി തെക്കേവളപ്പിൽ അയ്യൂബിെൻറയും സലീനയുടെയും മകൻ അജ്മൽ സൽമാനാണ് (24) രചിച്ചത്. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളാണ് ഖുർആൻ എഴുത്തിനായി ചെലവഴിച്ചിരുന്നത്. കഴിഞ്ഞ റമദാനിൽ ആരംഭിച്ച എഴുത്ത് ഈ റമദാനോടെ പൂർണമായി. തൃശൂരിലെ റോയൽ എൻജിനീയറിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അജ്മൽ രണ്ടുവർഷമായി ദുൈബയിൽ റീജെൻസി ഗ്രൂപ്പിെൻറ കീഴിൽ ജോലി ചെയ്ത് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.