തിരുവനന്തപുരം: വയനാട് പൊലീസ് മേധാവി ആർ. ആനന്ദിനെ പാലക്കാട് എസ്.പിയായും ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പദംസിങ്ങിനെ വയനാട് എസ്.പിയായും നിയോഗിച്ചു. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഹരിശങ്കറാണ് ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി (സൈബർ ഓപറേഷൻസ്) എസ്.പി. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിനെ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും നിയമിച്ചു.
എ.ടി.എസ് എസ്.പി എ.പി. ഷൗക്കത്തലിക്ക് ആലപ്പുഴ കൈംബ്രാഞ്ച് എസ്.പിയുടെ ചുമതല നൽകി. സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് എസ്.പി നിധിൻരാജിനെ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റായി നിയോഗിച്ചു.
എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്.പി പി.ബി. ജോയിയാണ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദർശനെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്.പിയാക്കി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പിയായിരുന്ന ഷാജി സുഗുണനെ വനിതാ കമീഷൻ ഡയറക്ടറായി നിയോഗിച്ചു. കെ.എ.പി 2 ബറ്റാലിയൻ കമാൻഡന്റ് വി.എം. സന്ദീപിനെ സിവിൽ സപ്ലൈസ് കോർപറേഷൻ വിജിലൻസ് ഓഫിസറായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.