ആലപ്പുഴ : ആലപ്പുഴ പ്രസ് ക്ലബ്ബിന്റെയും ആർ. മാനസൻ സുഹൃത്ത് വേദിയുടെയും ആഭിമുഖ്യത്തിൽ ആർ മാനസന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ ദൃശ്യ മാധ്യമ പുരസ്‌ക്കാരം മീഡിയ വൺ കോഴിക്കോട് ബ്യുറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിന് . വീട് തകർന്ന കൂട്ടുകാരിക്ക് അഭയം നൽകിയ ഫാത്തിമ്മയുടെയും ദേവിയുടെ ചങ്ങാത്തം പ്രമേയമാക്കി മീഡിയ വണ്ണിൽ സംപ്രേക്ഷണം ചെയ്‌ത ഹ്യുമൻ ഇന്ററസ്റ്റ് സ്റ്റോറിക്കാണ് പുരസ്‍കാരം . ആർ. മാനസൻ സൂര്യ ടി വി റിപ്പോർട്ടർ ആയിരുന്നു.
10,000 രൂപയും ഫലകവും ഉൾപ്പെട്ട പുരസ്‌ക്കാരം നാളെ ഉച്ചക്ക് 2. 30ന് ആലപ്പുഴ ചടയംമുറി സ്‌മാരകത്തിൽ നടക്കുന്ന ആർ. മാനസൻ അനുസ്‌മരണ ചടങ്ങിൽ മുൻ മന്ത്രി ജി. സുധാകരൻ സമ്മാനിക്കും . മാതൃഭൂമി മുൻ ബ്യുറോ ചീഫ് എസ്.ഡി. വേണുകുമാർ, ജന്മഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്റ് ആർ. അജയകുമാർ, മനോരമ ന്യൂസ്‌കറസ്‌പോണ്ടന്റ് റോയ് കൊട്ടാരച്ചിറ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . അനുസ്‌മരണ യോഗത്തിൽ ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് അധ്യക്ഷത വഹിക്കും. എസ്.ഡി. വേണുകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.