തിരുവനന്തപുരം: ഗതാഗത കമീഷണർ സ്ഥാനത്തുനിന്ന് എ.ഡി.ജി.പി സുധേഷ് കുമാറിനെ മാറ്റി. പൊലീസിൽ ട്രാഫിക്കിെൻറ ചുമ തലയുള്ള ആർ. ശ്രീലേഖയാണ് പുതിയ ഗതാഗത കമീഷണർ. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശ്രീലേഖ ഗതാഗത കമീഷണറാകുന്നത്. ഗതാഗതമന് ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സുധേഷ് കുമാറിെൻറ സ്ഥലംമാറ്റത്തിന് വഴിയൊരുക്കിയതെന്ന് ആക്ഷേപമുണ്ട ്. ഗതാഗത വകുപ്പിലെ സ്ഥലം മാറ്റത്തിന് സർക്കാർ മാർഗനിർദേശം കൊണ്ടുവന്നിരുന്നു.
എന്നാൽ, ഗതാഗത കമീഷണർ ഇറക ്കിയ കരട് സ്ഥലം മാറ്റ പട്ടികയിലും അന്തിമ പട്ടികയിലും ഇത് പാലിച്ചിെല്ലന്ന് ആക്ഷേപം വന്നു. പരാതികളെ തുടർന്ന് സർക്കാർ ഇത് റദ്ദാക്കിയിരുന്നു. ആക്ഷേപങ്ങൾ പരിഹരിച്ച് ഗതാഗത സെക്രട്ടറിയാണ് പിന്നീട് ഉത്തരവിറക്കിയത്. കമീഷണർ അവധിയിൽ പോകുകയും ചെയ്തു. ഇക്കാര്യം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മോേട്ടാർ വാഹന നിയമത്തിൽ പുതിയ മാറ്റങ്ങളും പിഴയിലെ വർധനയും നടപ്പാകുന്ന ഘട്ടത്തിലും ഗതാഗത വകുപ്പിന് വേണ്ടത്ര സഹായം കമീഷണറേറ്റിൽനിന്ന് ലഭിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
കേശവൻ വെളുത്താട്ട് ഡയറക്ടർ
തിരുവനന്തപുരം: മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിെൻറ കണ്‍സള്‍ട്ടൻറായി സേവനമനുഷ്ഠിച്ചുവരുന്ന പ്രഫ. കേശവന്‍ വെളുത്താട്ടിനെ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരളയുടെ ഡയറക്ടറായി നിയമിക്കും.
വിജിലൻസിൽ ഒാരോ റേഞ്ചിലും ലീഗൽ അഡ്വൈസർ തസ്തിക
തിരുവനന്തപുരം: വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം നാല് ലീഗല്‍ അഡ്വൈസര്‍ തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലെ എട്ട് അഡീഷനല്‍ ലീഗല്‍ അഡ്വൈസര്‍ തസ്തികകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യും.
* ഹൈകോടതിയിൽ അഡീഷനല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ്ബാബു തോമസിെൻറ നിയമന കാലാവധി 09-09-2019 മുതല്‍ മൂന്നുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.
* ഹൈകോടതി സീനിയര്‍ ഗവ. പ്ലീഡറായി എന്‍. ദീപയെ നിയമിച്ചു.
* താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യും. ഇതിെൻറ ഭാഗമായി 11 തസ്തികകള്‍ ക്രമീകരിക്കും.
* കണ്ണൂര്‍ ജില്ലയില്‍ കിന്‍ഫ്രയുടെ സ്ഥലമെടുപ്പ് ജോലികള്‍ നടത്താന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ലാൻഡ് അക്വിസിഷെൻറ യൂനിറ്റ് തുടങ്ങും. ഇതിന് 11 തസ്തികകള്‍ സൃഷ്ടിക്കും. സ്പെഷല്‍ തഹസില്‍ദാര്‍ -1, ജൂനിയര്‍ സൂപ്രണ്ട് / വാല്വേഷന്‍ അസിസ്റ്റൻറ് -2, റവന്യൂ ഇന്‍സ്പെക്ടര്‍- 2, സീനിയര്‍ ക്ലാര്‍ക്ക് / എസ്.വി.ഒ - 2, ക്ലര്‍ക്ക് / വില്ലേജ് അസിസ്റ്റൻറ് - 2, സര്‍വേയര്‍ - 2 എന്നിങ്ങനെയാണ് 11 തസ്തികകള്‍.
* അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിനെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.