ഉമ്മൻ ചാണ്ടിയുടെ പേര് ഉമ്മർ ഖാൻ എന്നു മാറ്റണം: ബി.ജെ.പി

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാകിസ്​താ​​​​െൻറ മെഗാ ഫോണായി മാറിയെന്നും പാക് പ്രധാനമന്ത്രിയെ ഇത്രയും അംഗീകരിക്കാൻ എന്ത് പ്രചോദനമാണ് അദ്ദേഹത്തിന്​ ഉണ്ടായതെന്നും ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്​ ണൻ.

അദ്ദേഹത്തി​​​​െൻറ പേര് ഉമ്മർ ഖാൻ എന്നു മാറ്റണം. ദേശവിരുദ്ധ പ്രസ്​താവന നടത്തിയ ഉമ്മൻ ചാണ്ടിയെ ​ൈകയാമം ​െവച്ച് കൽത്തുറുങ്കിൽ അടക്കണമെന്നും രാധാകൃഷ്​ണൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദേശീയതയെ സ്നേഹിക്കുന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന്​ പുറത്താക്കണം. ദേശവിരുദ്ധ നിലപാടെടുക്കുന്ന ഉമ്മൻ ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കും.

പൊലീസിനെ നിരത്തി ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗുരുതി പൂജക്ക്​ ബ്ലീച്ചിങ് പൗഡർ നൽകിയതിൽ ഗൂഢാലോചനയുണ്ട്​. സംഭവത്തിൽ ആഭ്യന്തര വകുപ്പ് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്​തമാക്കണം

വെള്ളാപ്പള്ളി സമുന്നത സാമുദായിക നേതാവാണ്​. അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ, ബി.ഡി.ജെ.എസ് എൻ.ഡി.എ ഘടകകക്ഷിയാണ്​. വെള്ളാപ്പള്ളിയുടെ മുന്നിൽ പോയി അനുഗ്രഹം തേടിയ പിണറായിയുടെ അവസ്‌ഥയിൽ ദുഃഖമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - an radhakrishnan- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.