മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ അമ്മയും സഹോദരങ്ങളും ഉള്‍െപ്പടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ നഷ്ടപ്പെട്ട് അനാഥരായ കാവ്യക്കും കാര്‍ത്തികക്കും കോണ്‍ഗ്രസ് നിര്‍മിച്ചു നല്കിയ വീടിെൻറ താക്കോല്‍ രാഹുല്‍ ഗാന്ധി എം.പി കൈമാറി.
തിങ്കളാഴ്ച ഉച്ചക്ക് 1.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് താക്കോല്‍ കൈമാറിയത്. 2019 ലെ പ്രളയത്തിലാണ് നിലമ്പൂരിലെ കവളപ്പാറ മണ്ണിനടിയിലാകുന്നത്.
ദുരന്തത്തില്‍ കവളപ്പാറയിലെ സഹോദരങ്ങളായ കാവ്യ, കാര്‍ത്തിക എന്നിവരുടെ അമ്മയും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മണ്ണിനടിയിലായി.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നതിനാല്‍ കാവ്യയും കാര്‍ത്തികയും വീട്ടിലുണ്ടായിരുന്നില്ല.
അച്ഛന് നേരത്തേ മരണപ്പെട്ടിരുന്നു. എങ്ങോട്ടുപോകണമെന്നറിയാതെ ഇരുവരും എടക്കരയിലെ ബന്ധു വീട്ടില്‍ അഭയം തേടി. മുമ്പ് കവളപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുവരെയും നേരിട്ട് കാണുകയും വീട് നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കെ.സി. വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.