കല്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി മള്‍ട്ടി യൂട്ടിലിറ്റി വാഹനം അനുവദിച്ച് രാഹുല്‍ഗാന്ധി എം.പി. ജില്ലയില്‍ കടുവയുടെ ആക്രമണം ഉള്‍പ്പെടെ വന്യമൃഗശല്യം തുടരുന്ന സാഹചര്യത്തില്‍ കാട്ടിനുള്ളിലേക്കും മറ്റും പോകുന്നതിനും മൃഗങ്ങളെയും മറ്റും കൊണ്ടുവരുന്നതിനുമായുള്ള വാഹനത്തിന്റെ അഭാവം ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതോടെയാണ് അടിയന്തര ആവശ്യവുമായി വനംവകുപ്പ് രാഹുല്‍ഗാന്ധി എം.പിക്ക് കത്ത് നല്‍കിയത്. ഉള്‍ക്കാടുകളിലേക്കും മറ്റും പോകുന്നതിനും പരിക്ക് പറ്റിയതും അല്ലാത്തതുമായ മൃഗങ്ങളെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനുമായി അത്യാധുനിക സംവിധാനത്തോടെയുള്ള വാഹനമാണ് വനംവകുപ്പിന്റെ ആവശ്യം. ഇതോടെയാണ് അടിയന്തരമായി എം.പി ഫണ്ടില്‍ നിന്നും തുക വകയിരുത്തി വാഹനം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.