എം.എ. മുഹമ്മദ് ജമാലിന്റെ വിയോഗം: നഷ്ടമായത് മഹാനായ മനുഷ്യസ്നേഹിയെ -രാഹുൽ ഗാന്ധി

കൽപറ്റ: വയനാട്‌ മുസ്‍ലിം ഓർഫനേജ്‌ ജനറൽ സെക്രട്ടറിയും മുസ്‍ലിംലീഗ് വയനാട്‌ ജില്ല വൈസ് പ്രസിഡന്റുമായിരുന്ന എം.എ. മുഹമ്മദ് ജമാലിന്റെ നിര്യാണത്തോടെ മഹാനായ മനുഷ്യസ്നേഹിയെ ആണ്‌ നഷ്ടമായതെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. പതിറ്റാണ്ടുകൾ വയനാടിന്റെ സമസ്ത മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന മുഹമ്മദ് ജമാൽ സാഹിബിന്‌ ആദരാഞ്ജലികൾ നേരുന്നതായും സമൂഹമാധ്യമമായ എക്സിലെ രാഹുൽഗാന്ധി വയനാട് എന്ന ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എം.എ. മുഹമ്മദ് ജമാൽ നിര്യാതനായത്. വയനാട് മുസ്‍ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. 1967ൽ മുക്കം യതീംഖാനയുടെ ശാഖയായി മുട്ടിൽ ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു. ’76 ൽ ഡബ്ല്യു.എം.ഒ ജോയിന്റ് സെക്രട്ടറിയായും ’88 മുതൽ ജനറൽ സെക്രട്ടറിയായും ചുമതല വഹിക്കുന്നുണ്ട്.

മയ്യിത്ത് ഉച്ച രണ്ടുമണിക്ക് മുട്ടിൽ യത്തീംഖാനയിൽ എത്തും. നാലുമണിവരെ പൊതുദർശനത്തിന് വെക്കും. വൈകീട്ട് നാലുമണിക്ക്‌ യതീംഖാനയിൽ മയ്യിത്ത് നമസ്കാരം നടക്കും. ആറ് മണിക്ക് സുൽത്താൻബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂളിൽ മൃതദേഹം കാണാൻ സൗകര്യമൊരുക്കും. രാത്രി 7.30ന് സുൽത്താൻബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നമസ്കാരവും തുടർന്ന് ചുങ്കം മൈതാനിയിൽ ഖബറടക്കവും നടക്കും.

Tags:    
News Summary - Rahul Gandhi remembers MA Muhammad Jamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.