‘തൽക്കാലം സംഘാക്കൾ ഇതുകൊണ്ട് അടങ്ങിക്കോ’ -കരുണാകരനെ അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ ഇന്നലത്തെ വിമർശനം കരുണാകരനെയും ഭാര്യ കല്യണിക്കുട്ടിയമ്മയെയും അപമാനിച്ചതാണെന്ന പത്മജയുടെ ആരോപണത്തിനും അത് ഏറ്റുപിടിച്ച സംഘ്പരിവാർ, സി.പി.എം സൈബർ ടീമിനും മറുപടിയുമായാണ് മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്.

ഈ വിഷയത്തിൽ കരുണാകരന്റെ മകനും പത്മജയുടെ സഹോദരനുമായ കെ. മുരളീധരൻ നൽകിയ മറുപടിയുടെ വിഡിയോ രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ചു. ലീഡറോട് എന്നും വലിയ ആരാധനയാണെന്നും ആ ലീഡറെയോ ലീഡറുടെ സഹധർമ്മിണി കല്യാണിക്കുട്ടിയമ്മയെ ഒരുകാലത്തും അധിക്ഷേപിച്ചിട്ടില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കി.

‘ലീഡറെയും അദ്ദേഹത്തിന്റെ മതേതര പാരമ്പര്യത്തെയും അധിക്ഷേപിച്ചത് പത്മജയാണ്. ലീഡറുടെ മതേതര ലെഗസിക്കും രാഷ്ട്രീയ പൈതൃകത്തിനും പത്മജയ്ക്കു യാതൊരു അവകാശവുമില്ല. സംഘി വാട്സാപ്പ് സർവകലാശാല 'വെട്ടിയുണ്ടാക്കി' കമ്മി വാട്സാപ്പ് സർവകലാശാല എനിക്കെതിരെ നടത്തിയ പ്രചാരണത്തിനു ലീഡറുടെ പിൻഗാമി സാക്ഷാൽ കെ. മുരളീധരൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.... തല്ക്കാലം സംഘാക്കൾ ഇതു കൊണ്ട് അടങ്ങിക്കോ’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്.

Full View

കുറിപ്പിന്റെ പൂർണരൂപം:

എന്നും ലീഡറോട് വലിയ ആരാധനയാണ്. ആ ലീഡറയെയോ ലീഡറുടെ സഹധർമ്മിണി കല്യാണിക്കുട്ടിയമ്മയെ ഒരുകാലത്തും അധിക്ഷേപിച്ചിട്ടില്ല.

ലീഡറെയും അദ്ദേഹത്തിന്റെ മതേതര പാരമ്പര്യത്തെയും അധിക്ഷേപിച്ചത് പത്മജയാണ്. ലീഡറുടെ മതേതര ലെഗസിക്കും രാഷ്ട്രീയ പൈതൃകത്തിനും പത്മജയ്ക്കു യാതൊരു അവകാശവുമില്ല.

സംഘി വാട്സാപ്പ് സർവ്വകലാശാല 'വെട്ടിയുണ്ടാക്കി' കമ്മി വാട്സാപ്പ് സർവ്വകലാശാല എനിക്കെതിരെ നടത്തിയ പ്രചാരണത്തിനു ലീഡറുടെ പിൻഗാമി സാക്ഷാൽ കെ മുരളീധരൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്....

തല്ക്കാലം സംഘാക്കൾ ഇതു കൊണ്ട് അടങ്ങിക്കോ

Tags:    
News Summary - Rahul Mamkootathil about padmaja venugopal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.