മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച എസ്.എഫ്.ഐ മുൻ നേതാവ് വിദ്യ, ഡി.വൈ.എഫ്.ഐ നേതാക്കളായ വി. വസീഫ്, വി.കെ. സനോജ്, എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോ എന്നിവർക്കൊപ്പം. മേയ് 15ന് ആർഷോ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം.

വിദ്യ എസ്.​എഫ്.ഐ നേതാവല്ല എന്നത് കൊടിസുനിയുടെ കാര്യത്തിലും സി.പി.എം സ്വീകരിച്ച ​ശൈലി -രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച എസ്.എഫ്.ഐ നേതാവ് വിദ്യ​ക്ക് സംഘടനയുമായി ബന്ധമില്ലെന്ന നേതാക്കളുടെ വാദത്തെ തെളിവു​കൾ നിരത്തി പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്ക് വേണ്ടി ആളെ കൊന്ന കൊടിസുനി അടക്കമുള്ളവരുടെ ചെയ്തികളെ ന്യായീകരിക്കാൻ ക്യാപ്സ്യൂളുകൾ ഏല്ക്കാതെ വന്നാൽ, അയാൾക്കും പാർട്ടിക്കും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിക്കുന്നത് സി.പി.എമ്മിന്റെ പൊതു ശൈലിയാണെന്നും അത് നാളെ പിണറായി വിജയനായാലും അതാ അവസ്ഥയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

എന്നാൽ, വിദ്യയുടെ സി.പി.എം ബന്ധം പറയുന്നത് അവരുടെ എസ്.എഫ്.ഐ, സി.പി.എം നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലോ അവർക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലോ സൈബറിടത്തിൽ അവർ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ പേരിലോ അല്ല. കാലടി സർവകലാശാലയിലെ മുൻ യൂനിയൻ ജനറൽ സെക്രട്ടറി കൂടിയായ വിദ്യയ്ക്ക് കിട്ടിയ പ്രിവിലേജുകളുടെ പേരിലാണ് അവരുടെ സി.പി.എം ബന്ധം തെളിയിക്കപ്പെടുന്നത് -രാഹുൽ പറഞ്ഞു.

രാഹുലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

"പഠിക്കുന്ന കാലത്ത് വിദ്യ SFI ആയതു കൊണ്ട് മാത്രം വിദ്യ SFI നേതാവാകുന്നില്ല അത്തരത്തിൽ ലക്ഷക്കണക്കിന് പേർ പഠിക്കുന്ന കാലത്ത് SFI ആണ്. അവരുടെയൊക്കെ ചെയ്തികൾക്ക് SFI എന്ന സംഘടന ഉത്തരവാദിയാകുമോ? "

ഇന്ന് ഈ വിഷയത്തിൽ പ്രതികരിച്ച മുന്നണി കൺവീനർ EP ജയരാജന്റെയും M B രാജേഷിന്റെയും തൊട്ട് ഒട്ടുമിക്ക നേതാക്കളുടെയും പ്രതികരണത്തിന്റെ രത്ന ചുരുക്കമാണിത്.

ഇത് CPM ന്റെ ഒരു പൊതു ശൈലിയാണ്. CPM ന് വേണ്ടി ആളെ കൊന്ന കൊടി സുനി തൊട്ട് അവർക്ക് വേണ്ടി പണി എടുക്കുന്ന ഏതൊരാളും സമൂഹം തള്ളിപറയുന്നതും ക്യാപ്സ്യൂളുകൾ ഏല്ക്കാത്തതുമായ ഒരു ചെയ്തിയുടെ ഭാഗമായാൽ ഉടൻ അവർ ചോദിക്കും അയാൾക്കും പാർട്ടിക്കും തമ്മിൽ എന്ത് ബന്ധമെന്ന്. അത് നാളെ പിണറായി വിജയനായാലും അതാ അവസ്ഥ.

വിദ്യയുടെ CPM ബന്ധം പറയുന്നത് അവരുടെ SFI - CPM നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലോ, അവർക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലോ, സൈബറിടത്തിൽ അവർ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ പേരിലോ അല്ല.

പഴയ കാലടി സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കൂടിയായ വിദ്യയ്ക്ക് കിട്ടിയ പ്രിവ്ലേജുകളുടെ പേരിലാണ് അവരുടെ CPM ബന്ധം തെളിയിക്കപ്പെടുന്നത്.

1) വിദ്യയ്ക്ക് കാലടി സർവ്വകലാശാലയിൽ PhD ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടി മാത്രം 10 സീറ്റ് എന്നത് VC ഓഫിസ് 15 ആക്കി വർദ്ധിപ്പിച്ചത് ആരുടെ താല്പര്യത്തിൽ?

2) വിദ്യയ്ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടി സംവരണ ചട്ടം അട്ടിമറിച്ചത് ആര് പറഞ്ഞിട്ട് ?

3) സർവ്വകലാശാല SC സെൽ വിദ്യയുടെ അഡ്മിഷനിൽ പ്രശ്നങ്ങൾ കണ്ടെത്തി റിപ്പോർട്ട് കൊടുത്തിട്ടും നടപടിയെടുക്കാഞ്ഞത് എന്തു കൊണ്ട്?

4) പെസഹ വ്യാഴം എന്ന പൊതു അവധി ദിനത്തിൽ തയ്യാറാക്കിയ ഒരു തട്ടിപ്പ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ആരുടെ ശുപാർശ പ്രകാരമാണ് കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ നിയമനം നല്കിയത്?

5) യാതൊരു പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും പരിശോധിക്കാതെ ആരുടെ ശുപാർശ പ്രകാരമാണ് പാലക്കാട് പത്തിരിപ്പാലം ഗവൺമെന്റ് കോളജിൽ നിയമനം നല്കിയത് ?

6) സാഹിത്യ മേഖലയിൽ കാര്യമാത്രമായ സംഭാവനയൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് കഴിഞ്ഞ മാസം നടന്ന DYFI യുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പാനലിൽ ഉൾപ്പെടുത്തിയത്?

7) സംഘടനയുമായി ബന്ധമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് മെയ്യിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തൃക്കരിപ്പൂർ ടൗൺ മേഖല DYFI യുടെ ഭാഗമാകുവാൻ കഴിയുന്നത്? '

പ്രിയ CPM കാരെ നിങ്ങൾ എത്രയൊക്കെ അൺകണക്ട് ചെയ്യാൻ ശ്രമിച്ചാലും ദിവ്യ ഈസ് വെൽ കണക്ടറ്റഡ് ടു യു.... ഇനിയും സംശയമുള്ളവർ പയ്യന്നൂർ CPM MLA T മധുസൂധനൻ അവർ പയ്യന്നൂർ കോളജിൽ SFI പ്രവർത്തകയായിരുന്നു എന്ന് സർട്ടിഫൈ ചെയ്യുന്ന ' 916 സർട്ടിഫിക്കറ്റ് ' ഫേസ്ബുക്കിൽ പരിശോധിക്കുക..


Full View

Tags:    
News Summary - Rahul Mamkootathil against SFI leader K Vidhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.