തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരോട് വെല്ലുവിളിയുമായി രംഗത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ എന്തു ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
എം.എസ്. ഗോപി കൃഷ്ണന്‍ എന്ന എസ്കോര്‍ട്ട് ഉദ്യോഗസ്ഥനാണ് ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, എല്ലാ മറുപടിയും അന്ന് തരാം എന്നായിരുന്നു പോസ്റ്റ്. കൊല്ലത്തെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റിന് മറുപടിയായാണ് വെല്ലുവിളി. സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു.
പ്രതികരിച്ചിട്ട്, പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് എന്താണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ അകാലത്തിൽ പൊലിഞ്ഞോ എന്നും മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമണ്ടോ ഇത്തരം ശൂര പരാക്രമികൾ എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.\
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.