‘തണുപ്പ് എങ്ങനെയുണ്ടെ’ന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് ‘കൊറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന് രാഹുൽ മാങ്കൂട്ടത്തിന്‍റെ മറുപടി

കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്‍റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് 'കൊറച്ച് കഞ്ഞി എടുക്കട്ടെ' എന്നാണ് രാഹുൽ പ്രതികരിച്ചത്.

രാഹുലിന്‍റെ എഫ്.ബി പോസ്റ്റ്

BGM ഇടാൻ പറ്റിയ മാസ്സ് മറുപടിയുമായി പിണറായി ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട്...

എന്താണ് മറുപടി ?

"ഇവിടെ തണുപ്പാണല്ലേ"

വൗ ... 'കൊറച്ച് കഞ്ഞി എടുക്കട്ടെ' -

ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദം സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ പിണറായി വിജയനോട് മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം ആരാഞ്ഞത്. ജയരാജൻ വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.

ഇതിനാണ് 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്ന് നേർത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തരോട് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈയിൽ സി.പി.ഐ നേതാവ് ആനിരാജക്കെതിരെ മുൻ മന്ത്രി കൂടിയായ എം.എം. മണി നടത്തിയ വിവാദ പരാമർശത്തിൽ പിണറായി വിജയനോട് ഡൽഹിയിലെ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞിരുന്നു. അന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടതായി പോലും നടിക്കാതെ 'ഡൽഹിയിൽ നല്ല മഴ വന്നല്ലോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണം ചൂടുപിടിച്ച ചർച്ചയായിരിക്കെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ നടക്കുന്നത്. പാ​ർ​ട്ടി​യെ പ​രി​ക്കേ​ൽ​പി​ച്ച വി​ഷ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​ട​ക്കം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തെന്നാണ് വിവരം. കൂടാതെ ഇന്നത്തെ പൊ​ളി​റ്റ്​ ബ്യൂ​റോ യോ​ഗ​ത്തി​ലും വി​ഷ​യ​ത്തി​ന്മേ​ൽ ച​ർ​ച്ച ന​ട​ക്കും.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ടി​ല്ല. കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​ക്ക്​ വി​ടു​ന്ന തീ​രു​മാ​നം പി.​ബി കൈ​ക്കൊ​ള്ളാ​നാ​ണ്​ സാ​ധ്യ​ത. ഇ.​പി. ജ​യ​രാ​ജ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. അ​ദ്ദേ​ഹം ഉ​​ൾ​പ്പെ​ട്ട സ​മി​തി അ​താ​ണെ​ന്നി​രി​ക്കെ, ജ​നു​വ​രി​യി​ൽ ചേ​രു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ച​ർ​ച്ച​ക്ക് വെ​ക്കും.

Tags:    
News Summary - Rahul Mamkootathil react to Pinarayi Vijayan Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.