മുംബൈ: നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നാല് തബ്ലീഗ് ജമാഅത്ത് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയിഡ്. മത പ്രവർത്തന ആവശ്യങ്ങൾക്ക് ലഭിക്കുന്ന പണത്തിന്‍റെ ഉറവിടം കണ്ടെത്തൽ, ഫണ്ടിന്‍റെ മറവിൽ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമമുണ്ടൊ, കുഴൽ പണം അടക്കമുള്ള നിയമവിരദ്ധ മാർഗ്ഗങ്ങളിലൂടെയാണൊ പണം ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കഴിഞ്ഞ മാർച്ചിൽ, നിസാമുദ്ദീനിൽ സമ്മേളനം നടത്തിയതിന് തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന മുഹമ്മദ് സാദ് അടക്കം ആറ് േപർക്കെതിരെ ഡൽഹി പൊലിസ് കേസെടുത്തിരുന്നു. ഇൗ കേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എൽ.എ നിയമ പ്രകാരം ഇ.ഡിയും കേസെടുത്ത് അന്വേഷണം തുടരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് മൗലാനാ മുഹമദ് സാദ് അടക്കമുള്ളവർക്കെതിരെ ഇ.ഡി കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.