തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സമാന്തര ലൈനിനടക്കം കേരളവും റെയിൽവേയും തമ്മിൽ തത്ത്വത്തിൽ ധാരണയായെങ്കിലും സ്ഥലമേറ്റെടുപ്പിലെ ആശങ്ക ഒഴിയുന്നില്ല. നിലവിലെ പാത ഇരട്ടിപ്പിക്കലിൽ ഏതാനും കിലോമീറ്ററുകൾക്ക് പോലും വർഷങ്ങൾ നീളുന്ന അനിശ്ചിതത്വവും നിയമനടപടികളും തുടരുകയാണ്. ഇൗ സാഹചര്യത്തിൽ പുതിയ പാതയുടെ പ്രയോഗികതതന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിെൻറ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ സർവിസ് സ്വന്തമായി മൂന്നാം പാതയൊരുക്കണമെന്ന പുതിയ കേന്ദ്ര നിബന്ധനയിൽ തട്ടി പാളം െതറ്റി നിൽക്കുകയാണ്. പ്രാവർത്തികമാക്കാവുന്ന പദ്ധതികളിൽ കൂടുതൽ ചർച്ച നടത്താതെ പുതിയ പദ്ധതികളിൽ ‘തത്ത്വത്തിലുള്ള ധാരണ’ കൊണ്ടുമാത്രം ഫലമില്ലെന്നാണ് വിമർശനമുയരുന്നത്.
സംസ്ഥാനത്തെ റെയിൽവേ വികസന രൂപരേഖ തയാറാക്കാൻ ഒക്ടോബർ 27നാണ് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി നേരിെട്ടത്തിയത്. ചർച്ചയിൽ വികസനപ്രവർത്തനങ്ങളുടെ ചെലവിൽ പങ്കുവഹിക്കാൻ സംസ്ഥാനം തയാറായെങ്കിലും സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങളിൽ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് വിവരം. 575 കി.-മീറ്റര്‍ ദൈർഘ്യം വരുന്ന തിരുവനന്തപുരം-കാസര്‍കോട് പാതക്ക് 16,600 കോടിയാണ് ചെലവ് കണക്കാക്കുന്നത്. റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പദ്ധതി റിപ്പോർട്ടിനെ നിലവിൽ നടക്കുന്നവ, തത്ത്വത്തിൽ അംഗീകാരം നൽകിയവ, പരിഗണിക്കേണ്ടവ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് റെയിൽവേ പരിഗണിക്കുന്നത്.
പദ്ധതികളിലെല്ലാം പൊതുവായി ഉയരുന്ന പ്രശ്നം സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടതാണ്. നിലവിലെ പദ്ധതികളായ കോട്ടയം-കായംകുളം പാത, ഗുരുവായൂർ -- തിരുനാവായ, ശബരിപാത, എന്നിവിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ അനിശ്ചിതത്വത്തിലാണ്. എറണാകുളം ഒാൾഡ് റെയിൽവേ സ്റ്റേഷെൻറ നവീകരണം നേമത്തെ കോച്ചിങ് ടെർമിനൽ എന്നിവയിലും സ്ഥലം ഏറ്റെടുപ്പ് കീറാമുട്ടിയാകും. നേമത്ത് ഇനിയും 14 ഏക്കറോളം സ്ഥലം വിട്ടുകിട്ടാനുണ്ട്. ചെങ്ങന്നൂർ റെയിൽ ഇടനാഴിയുടെ കാര്യത്തിൽ ആദ്യം പരിഗണിച്ച തരത്തിൽ സിഗ്നൽ, പാത എന്നിവയുടെ നവീകരണം കൊണ്ടുമാത്രം നടപ്പാക്കാനാവില്ലെന്നാണ് പഠന റിപ്പോർട്ട്. ഭൂമിതന്നെയാണ് ഇവിടെയും വില്ലനാവുക. വിഴിഞ്ഞം-ബാലരാപുരം റെയിൽവേ ലൈനിനും ഭൂമിയേറ്റെടുക്കലാവും തലവേദനയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.