തിരുവനന്തപുരം: ദക്ഷിണ റെയിൽവേ മാനേജർ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ കേരളത്തിൽനിന്ന് പെങ്കടുത്തത് ആറ് എം.പിമാർ മാത്രം. ബജറ്റിന് മുന്നോടിയായി നിർദേശങ്ങൾ ക്ഷണിക്കാൻ എന്ന നിലയിലാണ് പുതിയ ജനറൽ മാനേജർ ആർ.കെ. കുൽേശ്രഷ്ഠ യോഗം വിളിച്ചത്.
20 ലോക്സഭ എം.പിമാരിൽ അഞ്ചുപേരും ഒമ്പത് രാജ്യസഭാംഗങ്ങളിൽനിന്ന് ഒരാളുമാണ് പങ്കെടുത്തത്. കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആേൻറാ ആൻറണി, പി.വി. അബ്ദുൽ വഹാബ് എന്നിവരാണ് പങ്കെടുത്തത്. എൽ.ഡി.എഫിെൻറ എം.പിമാർ ആരും യോഗത്തിനെത്തിയില്ല. രണ്ടാഴ്ചക്ക് മുമ്പുതന്നെ എല്ലാ എം.പിമാരെയും യോഗത്തിെൻറ വിവരങ്ങൾ അറിയിച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് രാജ്യസഭ എം.പിമാർ യോഗത്തിനെത്തിയിരുന്നു. കഴിഞ്ഞ എട്ടിന് നിശ്ചയിച്ച യോഗം 20ലേക്ക് മാറ്റിയതാണ്. മറ്റ് ഒൗദ്യോഗിക തിരക്കുകൾ ഉള്ളതിനാലാണ് പെങ്കടുക്കാൻ കഴിയാത്തതെന്ന് എത്താതിരുന്ന എം.പിമാർ പറയുന്നു. േകരളത്തിൽനിന്നുള്ള ഇടത് എം.പിമാർ ആരും യോഗത്തിനെത്തിയില്ല.
പി. കരുണാകരൻ, പി.കെ. ശ്രീമതി എന്നിവർ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പെങ്കടുക്കാൻ കൊൽക്കത്തയിലാണ്. എ. സമ്പത്ത് പാർലമെൻറ് കമ്മിറ്റി യോഗത്തിൽ പെങ്കടുക്കാൻ ഡൽഹിയിലുമാണ്. എം.പിമാരുടെ യോഗം വിളിക്കാൻ റെയിൽവേ ജനറൽ മാനേജർക്ക് അധികാരമില്ലെന്ന വിമർശനവും ചില എം.പിമാർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.