ന്യൂഡൽഹി:- ശബരി റെയിൽവേ അടക്കമുള്ള പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ.,റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമയം തേടിയത് മലയോര നിവാസികളിലും അയ്യപ്പഭക്തന്മാരിലും ശബരി റെയിൽവേക്ക് കുറേക്കൂടി തെളിവാർന്ന ഗ്രീൻ സിഗ്നൽ പ്രതീക്ഷിക്കുന്നുവെന്ന് ഹില്‍ ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍(ഹില്‍ഡെഫ്) ജന:സെക്രട്ടറി അജി ബി. റാന്നി.
ശബരി റെയിൽവേയുടെ എസ്റ്റിമേറ്റ് കെ- റെയിൽ വീണ്ടും പുതുക്കിയത് ഈയിടെയാണ്. ഇത് ദക്ഷിണ റെയിൽവേ ഈയാഴ്ച റെയിൽവേ ബോർഡിന് സമർപ്പിക്കാൻ ഇരിക്കുകയാണ് മുഖ്യമന്ത്രി- റെയിൽവേ മന്ത്രി കൂടിക്കാഴ്ച എന്നതാണ് മലയോര നിവാസികളുടെ മനസ്സിൽ കുറേക്കൂടി തെളിവാർന്ന ഗ്രീൻ സിഗ്നൽ തെളിയാൻ കാരണം.
രണ്ടര പതിറ്റാണ്ട് മുമ്പേ തുടക്കം കുറിച്ച ശബരി റെയിൽവേ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അകമഴിഞ്ഞ പിന്തുണയാണ് നൽകിക്കൊണ്ടിരുന്നത് ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്‌ബിയിൽ പെടുത്തി 2000 കോടി രൂപയും, കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപയും അനുവദിച്ചിരുന്നു ഇത് അയ്യപ്പ ഭക്തന്മാരിലും മലയോര നിവാസികളിലും പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷവാനോളം ഉയർന്നപ്പോൾ ആണ് 13000 കോടി രൂപ മുടക്കി പുതിയ ആകാശപാത പദ്ധതിയുമായി ചിലർ രംഗത്ത് വന്നത്. ഇവരുടെ വാദം പമ്പ വരെ റെയിൽവേ ലൈൻ എന്നതാണ്.
വർഷത്തിൽ മൂന്നുമാസം മാത്രം ഉപകാരപ്രദമാകുന്ന പദ്ധതിക്ക് ഇത്രയും പണം മുടക്കണോ അതോ എരുമേലിൽ നിന്ന് പമ്പയിലേക്ക് അലൈൻമെന്റ് പുതുക്കി നിശ്ചയിച്ചും.,എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 6 ജില്ലകളിലെ മലയോര പ്രദേശത്തിന്റെ സമഗ്ര വികസനം പ്രാവർത്തികമാകുന്ന നിർദ്ദിഷ്ട ശബരി റെയിൽവേ പദ്ധതിയാണോ നടപ്പിലാക്കേണ്ടതെന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന്നോക്കി കേന്ദ്രസർക്കാർ തീരുമാനിക്കണമെന്നും അജി ആവശ്യപ്പെട്ടു.
നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയും യാഥാർത്ഥ്യത്തിലേക്ക് വരുന്ന സാഹചര്യത്തിൽ ആകാശപാതയുടെ പേരിൽ മലയോര പ്രദേശത്തിന്റെ വികസനത്തിന് ഉതകുന്ന ശബരിപാത ഉപേക്ഷിക്കാൻ പാടില്ലയെന്ന് മുഖ്യമന്ത്രി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടും എന്നാണ് കരുതുന്നത്.
ശബരി റെയിൽവേയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ പ്രധാനമന്ത്രിയെ കാണണമെന്ന് ഹിൽഡെഫ് ആവശ്യപ്പെട്ടിരുന്നു. ശബരി റെയിൽവേ അടക്കമുള്ള കേരളത്തിന്റെ എല്ലാ പദ്ധതികൾക്കു വേണ്ടിയും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസിന്റെ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നും അജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.