മഴയും മണ്ണിടിച്ചിലും; ഷൊർണൂർ-പാലക്കാട് ട്രെയിൻ സർവീസ് നിർത്തിവെച്ചു

പാലക്കാട്: കനത്ത മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശം വിതച്ചു. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഷൊർണൂർ-പാലക്കാട് ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. വീഴ്മലയിലുണ്ടായ ഉരുൽപൊട്ടലിനെ തുടർന്ന് അണയ്ക്കപ്പാറ ദേശീയപാത പൂർണമായും മുങ്ങി. ഗതാഗതം നിശ്ചലമായി.

അതേസമയം, വയനാട്ടിലുണ്ടായ വൻ ഉരുൾപൊട്ടിൽ 15 മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തത്.

പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.

Tags:    
News Summary - Rain and landslides; Shornur-Palakad train service suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.