കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച വ​ട്ടാ​ള​ക്കു​ന്നേ​ൽ (ഒ​ട്ട​ലാ​ങ്ക​ൽ) മാ​ർ​ട്ടി​ൻ (റോ​യി), ഭാ​ര്യ സി​നി, മ​ക്ക​ൾ സ്നേ​ഹ, സോ​ന, സാ​ന്ദ്ര എ​ന്നി​വ​ർ. മാ​ർ​ട്ടി​െൻറ മാ​താ​വ്​ ക്ലാ​ര​മ്മ ജോ​സ​ഫ് (ഇൻസെറ്റിൽ), സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി 

ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത്​ അഞ്ച്​ മരണം; ഇടുക്കിയിൽ ഏഴ് പേർ മണ്ണിനടിയിൽ; കൂട്ടിക്കലിൽ തെരച്ചിൽ തുടരുന്നു

2021-10-16 15:09 IST

പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം തുറക്കും

പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും.പീച്ചി ഡാമി​ന്‍റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും

2021-10-16 14:54 IST

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട്​ പെൺകുട്ടി മരിച്ചു

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട്​ പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.

2021-10-16 14:52 IST

ഉരുൾപൊട്ടലിൽ ഏഴുപേരെ കാണാതായി

കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ ഏഴുപേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചുപോയി


2021-10-16 14:36 IST

മലമ്പുഴ ഡാം തുറന്നു.

മലമ്പുഴ ഡാം തുറന്നു. നാല്​ ഷട്ടറുകളാണ്​ തുറന്നത്​. 5 സെന്‍റിമീറ്റർ ആണ്​ ഉയർത്തിയത്​. 115 മീറ്ററാണ്​ ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്​തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകി. 

2021-10-16 14:00 IST

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിച്ചിൽ. ഗതാഗതം മുടങ്ങി.

2021-10-16 14:00 IST

കക്കി ഡാമിൽ റെഡ്​ അലർട്ട്​.

2021-10-16 13:59 IST

ഈരാറ്റു​േപട്ടയിൽ പാലം ഒലിച്ചുപോയി.

2021-10-16 13:59 IST

വടക്കൻ ജില്ലകളിൽ മഴ കനക്കും

വൈകീ​ട്ടോടെ വടക്കൻ ജില്ലകളിൽ മഴ കനക്കും.

2021-10-16 13:42 IST

പൊൻമുടി ഹിൽസ്​റ്റേഷനിലേക്ക്​ യാത്ര നിരോധിച്ചു.

2021-10-16 13:41 IST

കുട്ടനാട്ടിൽ പലഭാഗത്തും വെള്ളക്കെട്ട്​.

Tags:    
News Summary - Rains continue in the state; The CM called a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.