പാലക്കാട് മലമ്പുഴ ഡാം ഉച്ചക്ക് രണ്ടിന് തുറക്കും. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല.
പാലക്കാട് മലമ്പുഴ ഡാം ഉച്ചക്ക് രണ്ടിന് തുറക്കും. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല.
ആളിയാർ ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
റവന്യു മന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പർ - 8606883111, 9562103902, 9447108954, 9400006700. ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.
അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 350 സെ.മീറ്റർ ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണം.
ഇടുക്കിയിൽ കൺട്രോൾ റൂമുകൾ തുറന്നു.
തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു.
മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. ഉച്ചക്കുശേഷം മൂന്നരക്കാണ് കലക്ടർമാരുടെ യോഗം. റവന്യൂ മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.
മുണ്ടക്കയം - എരുമേലി റോഡിലെ കോസ്വേ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.
മുണ്ടക്കയം ഇളംകാടിന് സമീപമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പാലവും ഒരു വീടും തകർന്നു. കുട്ടിക്ക് പരിക്കേറ്റു. അമ്പേതാളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി.
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരും. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.