തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും. വയലാര്‍ രവി, പി.വി അബ്ദുല്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.
മാർച്ച് 24 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ അഞ്ച് വരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 12 ന് രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് നാലുമണിവരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തെരഞ്ഞെടുപ്പ് നടക്കുക.
കോണ്‍ഗ്രസിന്റെയും മുസ്‌ലീം ലീഗിന്റെയും സി.പി.ഐ.എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റിലും യു.ഡി.എഫിന് ഒരു സീറ്റിലുമാണ് വിജയിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.