തിരുവനന്തപുരം: യു.ഡി.എഫിന് ജയിക്കാൻ കഴിയുന്ന ഏക രാജ്യസഭാസീറ്റിൽ ആര് മത്സരിക്കണമെന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കും. കോൺഗ്രസിലെ പ്രഫ. പി.ജെ. കുര്യൻ, കേരള കോൺഗ്രസിലെ ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണൻ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. യു.ഡി.എഫിൽ മടങ്ങിയെത്താൻ കെ.എം. മാണി മുേന്നാട്ടുവെച്ച ഉപാധികളിലൊന്ന് രാജ്യസഭാസീറ്റാണ്. ഇത് ഏതാണ്ട് കോൺഗ്രസ്നേതൃത്വം അംഗീകരിച്ചിരുന്നു.
ഇതനുസരിച്ചാണ് ചെങ്ങന്നൂരിൽ കോൺഗ്രസിന് കേരള കോൺഗ്രസ്-എം പിന്തുണ നൽകിയത്. പുതിയ സാഹചര്യത്തിൽ സീറ്റ് നൽകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം, രാജ്യസഭ ഉപാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന പി.ജെ. കുര്യൻ ഒരവസരംകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് താൽപര്യമില്ല.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.സി. ചാക്കോ അടക്കം പലരും രാജ്യസഭയോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തലേക്കുന്നിൽ ബഷീറിന് ശേഷം മുസ്ലിംസമുദായത്തിൽ നിന്നാരും കോൺഗ്രസിൽനിന്ന് രാജ്യസഭയിൽ പോയിട്ടില്ലെന്നതും ചിലർ ചൂണ്ടിക്കാട്ടുന്നു. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഒഴിയുന്ന എം.എം. ഹസൻ, ഷാനിമോൾ ഉസ്മാൻ എന്നിവരെയാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, ദലിത് വിഭാഗത്തിൽ നിന്നുള്ള പന്തളം സുധാകരൻ എന്നിവർക്കുവേണ്ടിയും വാദമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.