??. ????? ?????

റമദാൻ സ്രഷ്​ടാവിന്‍റെ കാരുണ്യം

ചാഞ്ചല്യമുള്ള മനസ്സി​​​െൻറ ഉടമയാണ്‌ മനുഷ്യൻ. സ്വാഭാവികമായും അവൻ നേടിയെടുത്തിട്ടുള്ള വിശുദ്ധിയുടെ കാവലും ഈ ചാഞ്ചല്യങ്ങളിൽ ഉരഞ്ഞ് തീർന്നേക്കാനോ കുറയാനോ ഇടയുണ്ട്. ഇത്തരത്തിൽ പ്രലോഭനങ്ങളിലും മറ്റും പെട്ട് കൈമോശം വരുന്ന വിശുദ്ധിയെ തിരികെ പിടിക്കാനുള്ള സ്രഷ്​ടാവി​​​െൻറ കാരുണ്യമാണ്‌ റമദാൻ. സ്രഷ്​ടാവും സൃഷ്​ടിയും തമ്മിൽ ഏറെ അടുക്കാൻ റമദാൻ അവസരമൊരുക്കുകയാണ്‌. 

റമദാൻ സൃഷ്​ടികൾക്കായുള്ള നാഥ​​​െൻറ സവിശേഷ വിരുന്നാണ്‌. അത് വിശ്വാസികൾക്കുള്ള കാരുണ്യവും മോചനവുമാണ്‌. ലോകരക്ഷിതാവായ അല്ലാഹുവി​​െൻറ അടുക്കൽ ഏറ്റവും പവിത്രമായ മാസമായാണ്‌  റമദാൻ  പരിഗണിക്കപ്പെടുന്നത്.  അതി​​െൻറ ഓരോ നിമിഷത്തിലും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന നന്മകൾ പരലോകത്ത് ഏറെ കനം തൂങ്ങുന്നവയായിരിക്കും. അതുകൊണ്ടുതന്നെ നന്മകൾ വർധിപ്പിക്കാനാണ്‌ റമദാനിൽ നാം സമയം ചെലവഴിക്കേണ്ടത്. 

റമദാൻ വിടപറഞ്ഞ് പോകുമ്പോൾ ചെയ്തുപോയ പാപങ്ങളിൽനിന്ന് മുക്തി ലഭിക്കാത്തവരായി വല്ലവരും അവശേഷിക്കുന്നുവെങ്കിൽ അവർ നിർഭാഗ്യവാന്മാരാണ്‌. മനുഷ്യജീവിതത്തിനിടയിൽ സംഭവിച്ചുപോയിട്ടുള്ള പാകപ്പിഴകളെ പരിഹരിക്കാൻ സർവശക്തൻ നൽകിയ ഈ അനുഗ്രഹ അവസരത്തെ നാം പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പാപമോചനത്തിനായി കരളുരുകി പ്രാർഥിക്കുന്നതോടൊപ്പം സൽക്കർമങ്ങൾ അധികരിപ്പിക്കുകകൂടി വേണ്ടതുണ്ട്. 

റമദാനിൽ നമുക്ക് മുന്നിൽ തുറന്നിടപ്പെടുന്ന സ്വർഗകവാടങ്ങളിലൂടെ പ്രവേശിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ആത്മീയ ഉന്നതി നേടി സ്രഷ്​ടാവി​​​െൻറ തൃപ്തിക്കർഹനാവുകയും നരകമുക്തിനേടി സ്വർഗപ്രവേശം എളുപ്പമുള്ളതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽനിന്ന്​ വഴിതെറ്റുന്നതിനെ  പ്രതിരോധിക്കാവുന്ന ഒരു കാവലാളാണ്‌ വ്രതം.

സ്രഷ്​ടാവി​​​െൻറ നിർദേശങ്ങളെ വാരിപ്പുണർന്ന് ദേഹേച്ഛകൾക്കെതിരെ പടപൊരുതാൻ നാം ശ്രമിക്കുക കൂടി ചെയ്താലേ പശ്ചാത്താപ വിവശരായതുകൊണ്ടും വ്രതമനുഷ്ഠിച്ചതുകൊണ്ടും നേട്ടമുള്ളൂ. വയറി​​​െൻറ പട്ടിണിയല്ല, ആത്മാവി​​​െൻറ പട്ടിണി മാറ്റാനാണ്‌ വ്രതം നമുക്ക് നൽകപ്പെട്ടിട്ടുള്ളത്.

Tags:    
News Summary - ramadan message of dr hussain madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.