തിരുനാവായ (മലപ്പുറം): പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ വീടകങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ നിറയുന്ന കർക്കടക മാസത്തിന് ഇന്ന് തുടക്കം. രാമപാദസ്മരണയോടെ രാമായണ പാരായണമാണ് കർക്കടകത്തിലെ മുഖ്യചടങ്ങ്. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾക്ക് പുറമെ പ്രസാദ ഊട്ട്, ആനയൂട്ട്, ഗജപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും. പൂർവികർ പഞ്ഞമാസമായാണ് കർക്കടകത്തെ കണക്കാക്കിയിരുന്നത്.
തോരാത്ത മഴമൂലം ദാരിദ്ര്യത്തിെൻറയും രോഗത്തിെൻറയും മാസമായി കരുതിയിരുന്ന കർക്കടകത്തിൽ താളും തകരയും കഴിച്ചും ഔഷധസേവ നടത്തിയുമാണ് മുമ്പ് ദിനരാത്രങ്ങൾ തള്ളിനീക്കിയിരുന്നത്.
ഉറ്റവരുടെയും ഉടയവരുടെയും ആത്മാക്കളെ തൃപ്തിപ്പെടുത്താനുള്ള പിതൃതർപ്പണം കർക്കടകത്തിലെ കറുത്ത വാവിനാണ് നടത്തുക. കർക്കടകമാസം അവസാനമാകുമ്പോഴേക്കും രാമായണം മുഴുവന്‍ വായിച്ചു തീരണമെന്നാണ് കണക്ക്. ക്ഷേത്രങ്ങളെല്ലാം രാ മായണ മാസാചരണത്തിന് ഒരുങ്ങിക്കഴിഞ്ഞു.
ആഹാരത്തിൽ മിതത്വം പാലിച്ച് ആയുർവേദ മരുന്നുകൾ കഴിച്ച് ദേഹവിശുദ്ധിവരുത്താനുള്ള കാലംകൂടിയായി ഈ മാസത്തെ കണക്കാക്കുന്നു. ആരോഗ്യത്തിനായുള്ള കർക്കടക കഞ്ഞിയും കർക്കടക വിഭവമാണ്. കർക്കടകകഞ്ഞി പാക്കറ്റുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. നാലമ്പല തീർഥാടന കാലം കൂടിയാണ് രാമായണ മാസം.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദർശനത്തിൽ ഉൾപ്പെടുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കർക്കടകം 31 വരെ രാമായണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാമായണ പുണ്യംനേടി കർക്കടകത്തിലെ ദുർഘടങ്ങളിൽനിന്ന് കരകയറുന്നതോടെ ഐശ്വര്യത്തിെൻറയും സമ്പൽസമൃദ്ധിയുടെയും സാന്നിധ്യം വിളിച്ചോതി ചിങ്ങമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.