കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളെ തടയരുതെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അതാവലെ. സ്ത്രീകളോട് വേർതിരിവ് കാണിക്കരുതെന്ന സുപ്രീംകോടതി വിധിയെ മാനിക്കുന്നു. ശബരിമലയിലെ ക്ഷേത്രത്തിന് പ്രത്യേക പാരമ്പര്യമുണ്ട്. ആചാര അനുഷ്ഠാനങ്ങളെയും പാരമ്പര്യത്തെയും മാനിക്കണമെന്നാണ് തെൻറ അഭിപ്രായം. ആചാരങ്ങൾ പിന്തുടരുന്ന കേരളത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകുമെന്ന് കരുതുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം യുവതികൾ പോവുകയാണെങ്കിൽ അവരെ തടയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ അധികാരത്തിൽ വരും. 2019 തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നും രാംദാസ് അതാവലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.