തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറിെൻറ കാലത്ത് നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാറും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല. അഞ്ചുലക്ഷം കുട്ടികള്‍ക്ക് നൂറ് ദിവസത്തിനകം ലാപ്‌ടോപ് നല്‍കുമെന്ന പ്രഖ്യാപനം നടന്നിെല്ലന്നിരിക്കെയാണ് അരലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ് കൊടുക്കുമെന്ന് ഇപ്പോള്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.
50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന കഴിഞ്ഞ ആഗസ്റ്റിലെ നൂറുദിന പദ്ധതിയിലും 50,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കുമെന്ന് ഡിസംബറിലെ രണ്ടാം നൂറുദിന പദ്ധതിയിലും പ്രഖ്യാപിെച്ചങ്കിലും രണ്ടും നടന്നില്ല. കുടുംബശ്രീയില്‍ നേരത്തെ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കണക്കില്‍ എഴുതിെവച്ചു എന്നല്ലാതെ പുതുതായി ഒരൊറ്റ തൊഴിലവസരവും സൃഷ്ടിച്ചില്ല. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട 11 സ്ഥാപനങ്ങളില്‍ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ചട്ടം രൂപവത്കരിക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ചിട്ടും ചെയ്യാതെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാറിന് ഇപ്പോഴത്തെ നൂറുദിന പരിപാടിയിലും അത് തന്നെ ആവര്‍ത്തിക്കാന്‍ ഒരു നാണക്കേടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.