ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയി, വിലാപയാത്രയായി- രമേശ് ചെന്നിത്തല

തൃശൂർ: ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ഫ്യൂസ് പോയ ​പോലെയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ബോധ്യപ്പെട്ടതു കൊണ്ടാണ് അമിത്ഷാ ഡൽഹിയിലേക്ക് മടങ്ങിയത്. ഇതോടെ കുമ്മനം രാജശേഖര​​െൻറ യാത്ര വിലാപയാത്രയായെന്നും ചെന്നിത്തല തൃശൂരിൽ ആരോപിച്ചു.

യാത്ര കൊണ്ട്  അമിതാഷായുടെ ശരീര ഭാരം കുറക്കാമെന്നല്ലാതെ കേരളത്തിൽ നിന്നും ബി.ജെ.പിക്ക് മറ്റ് ഗുണമൊന്നുമുണ്ടാവില്ലെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. അമിത്ഷാക്ക് സാധാരണയിൽ കവിഞ്ഞ സുരക്ഷയും, സൗകര്യങ്ങളുമാണ് സർക്കാർ ഒരുക്കി നൽകിയിരിക്കുന്നത്. ബസ് സ്റ്റാൻഡ് അടച്ചു പൂട്ടുകയും, വിദ്യാലയങ്ങൾക്ക് അവധി നൽകിയും, റോഡുകൾ ടാറിട്ടും ജനരക്ഷായാത്രക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിരിക്കുകയാണ്. ഇങ്ങനെയാണോ സി.പി.എം, ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫി​െൻറ രാപ്പകൽ സമരത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-കേരള സർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും, വിലക്കയറ്റമുൾപ്പെടെയുള്ളവയിൽ സംസ്ഥാനം മുഖം തിരിഞ്ഞിരിക്കുന്നുവെന്നും  ചെന്നിത്തല  കുറ്റപ്പെടുത്തി. കേരളത്തി​െൻറ വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്​. മോദി ഭരണം പോലെ വിനാശകരമാണ് സംസ്ഥാനത്തെ പിണറായിയുടെ ഭരണവും, വിലക്കയറ്റമടക്കമുള്ളവയിൽ ജനജീവിതം പൊറുതിമുട്ടുമ്പോൾ ഇതിനെയൊന്നും പ്രതികരിക്കാനാവാതെ മദ്യം വ്യാപകമാക്കുകയാണ് ചെയ്തത്. വികസന പ്രവർത്തികൾ മരവിച്ചിരിക്കുകയാണ്. ക്വട്ടേഷൻ, ഗുണ്ടാസംഘങ്ങൾക്ക് അഴിഞ്ഞാടാൻ സൗകര്യമൊരുക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Tags:    
News Summary - Ramesh Chennithala mocks BJP's Janarasksha Yatra - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.