ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർവിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചത്. ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത കണ്ടെത്തൽ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുൻനിർത്തി ഹർജി തള്ളിയത് വിചിത്രമാണ്.

ഉദ്ദിഷ്s കാര്യത്തിനുള്ള ഉപകാരസ്മരണയാണ് വിധിയെന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രിക്കെതിരായ കേസ് നിർണ്ണായകഅവസ്ഥയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി നൽകിയ അത്താഴവിരുന്നിൽ ജഡ്ജിമാർ പങ്കെടുത്തപ്പോൾത്തന്നെ കേസിൻ്റെ വിധി ഇത്തരത്തിൽത്തന്നെയാകുമെന്ന് അന്ന് താൻ പറഞ്ഞതാണെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. 

Tags:    
News Summary - Ramesh Chennithala said that the verdict will lose the credibility of the Lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.