കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ചട്ടവിരുദ്ധമായി വിജിലന് സില് ഉദ്യോഗസ്ഥരെ നേരിട്ട് നിയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെഹ്റയുടെ കളിപ്പാവയായി വിജിലൻസിനെ മാറ്റിയെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യൂനിറ്റുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വിജിലന്‍സ് ഡയറക്ടറാണ്. പൊലീസ് മേധാവിതന്നെ സ്വന്തക്കാരെ നിയമിക്കുന്നതിലൂടെ വിജിലന്‍സിെൻറ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്തെന്ന് ചെന്നിത്തല പറഞ്ഞു.
ആജ്ഞാനുവര്‍ത്തികളെയാണ് ബെഹ്റ ഇതുപോലെ നിയോഗിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ തേജോവധം ചെയ്യാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ബെഹ്റ ഓരോ യൂനിറ്റിലും നേരിട്ട് നിയമിച്ചവ റദ്ദാക്കണം.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിെൻറ തലപ്പത്ത് വന്‍കൊള്ള നടന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരക്ഷരം പറയാതിരിക്കുന്നത് കുറ്റസമ്മതമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.