ന്യൂഡൽഹി: ജാതി സെൻസസ് നടത്തണമെന്നാണ് കോൺഗ്രസ് കേരളത്തിന്‍റെ നിലപാടെന്ന് വിഷയം ചർച്ച ചെയ്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജാതി സെൻസസ് ദേശീയ തലത്തിൽ നടത്തിയാൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ സഹായകമാവുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പതിവു സെൻസസ് രീതി കൊണ്ട് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ മാത്രമാണ് വേർതിരിച്ചറിയാൻ പറ്റുക. ഈ സാഹചര്യത്തിൽ അർഹമായ പ്രാതിനിധ്യം വിവിധ ജനവിഭാഗങ്ങൾക്ക് ഉറപ്പുവരുത്തുന്നതിന് ജാതി സെൻസസ് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.