ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് തിരുവാതിര ചുവടുകൾെവച്ച് രമ്യ ഹരി ദാസ് എം.പി. ക്ഷേത്രത്തിലെത്തിയ എം.പി തിരുവാതിരക്കളിക്ക് മാത്രമായി കുറൂരമ്മയുടെ പേരിൽ വേദിയുണ്ടെന്നറിഞ്ഞ് അങ്ങോട്ട് വരുകയായിരുന്നു. വെങ്കിടങ്ങ് എൻ.എസ്.എസ് വനിത സമാജം അംഗങ്ങൾക്കൊപ്പം എം.പിയും ചുവടുവെച്ചതോടെ കളിക്കാർക്കും ആവേശമായി.
പൊതുപ്രവർത്തകയാകും മുമ്പെതന്നെ താൻ കലാകാരിയാണെന്ന് രമ്യ പറഞ്ഞു. ഭരണസമിതി അംഗം മുൻ എം.എൽ.എ കെ. അജിത് ഉപഹാരം നൽകി. ഭരണസമിതി അംഗങ്ങളായ ഇ.പി.ആർ. വേശാല, കെ.വി. ഷാജി, പബ്ലിക്കേഷൻ മാനേജർ കെ. ഗീത എന്നിവർ സംസാരിച്ചു.
ഉത്സവക്കഞ്ഞി കുടിക്കാനും എം.പിയെത്തി. നടൻ വിനീതുമെത്തിയിരുന്നു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.