കോഴിക്കോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിക്ക് രാജ്യസഭ സീറ്റ് നൽകാനുള്ള രാഷ്ട്രപതിയുട െ തീരുമാനം ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ ്. നീതിബോധമില്ലാത്ത കോടതി വിധിന്യായങ്ങളുടെ ഉപകാരസ്മരണയായി ഈ അധികാര സ്ഥാനങ്ങളെ ജനങ്ങൾ നോക്കിക്കണ്ടാൽ തെറ്റു പറയാനാവില്ല. ജുഡീഷ്യറിയുടെ ധാർമികതയെക്കുറിച്ച് വാതോരാതെ സംസാരിച്ചയാളാണ് ഇപ്പോൾ മടിയില്ലാതെ കേന്ദ്ര സർക്കാറിെൻറ സമ്മാനം സ്വീകരിക്കുന്നത്.
വിരമിച്ച ജഡ്ജിമാർക്കു മാത്രം ഏറ്റെടുക്കാവുന്ന ലോകായുക്ത, മനുഷ്യാവകാശ കമീഷൻ, െട്രെബ്യൂണലുകൾ എന്നിവയിലെ പദവികൾപോലും ഏറ്റെടുക്കരുതെന്ന് പറഞ്ഞ വ്യക്തിതന്നെയാണ് ജഡ്ജിമാർ അല്ലാത്തവരെ പരിഗണിക്കാവുന്ന രാജ്യസഭയിലേക്കു പോകുന്നത്. ജനങ്ങളുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള വിശ്വാസ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ജനാധിപത്യവിശ്വാസികൾ ഈ തെറ്റിനെതിരെ പ്രതികരിക്കണം -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.