കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്ന് സംവിധായകൻ രഞ്ജിത് പിൻമാറി. പ്രദീപ്കുമാർ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോഴിക്കോട് നോർത്തിൽ ഇടത് സ്ഥാനാർഥിയായി രഞ്ജിതിനെ ജില്ലാ കമ്മിറ്റി നിർദേശിച്ചിരുന്നു. സി.പി.എം നേതൃത്വം ബന്ധപ്പെട്ടിരുന്നതായി രഞ്ജിത് തന്നെ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് പകരമാണ് രഞ്ജിതിനെ സി.പി.എം പരിഗണിച്ചത്.
എന്നാൽ, പ്രദീപ്കുമാറിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം സാമുഹിക മാധ്യമങ്ങളിലടക്കം ശക്തമായ സാഹചര്യത്തിലാണ് രഞ്ജിത് പിൻമാറുന്നത്. മൂന്ന് ടേം എം.എൽ.എയായ പ്രദീപ് കുമാറിന് ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.