തിരുവനന്തപുരം: കമ്പ്യൂട്ടറുകൾക്ക് ഭീഷണി ഉയർത്തി ഇടക്കിടെ എത്തുന്ന റാൻസംവെയർ ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ് ഹൈടെക് സെല്ലും സൈബർഡോമും. തിരുവനന്തപുരം ജില്ല മർക്കൈൻറൽ കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ സർവറിലുണ്ടായ പുതിയ റാൻസംവെയർ ആക്രമണത്തെ തുടർന്നാണ് മുന്നറിയിപ്പ്. നിയമവിരുദ്ധമായ രീതിയിലൂടെ ഫണ്ട് ഓൺലൈനായി ശേഖരിക്കാൻ വികസിപ്പിച്ചതാണ് പുതിയ റാൻസംവെയർ. റാൻസംവെയർ സാധാരണയായി ജാവ സ്ക്രിപ്റ്റ് ടൂളുകൾ, എക്സ്പ്ലോയിറ്റ് കിറ്റുകൾ, സ്പാം ഇ-മെയിലുകൾ, വ്യാജ പോപ്-അപ്പുകൾ, സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ, ഷെയർവെയർ, അശ്ലീല സൈറ്റുകൾ, ടോറൻറ് സൈറ്റുകൾ, വ്യാജ വെബ്സൈറ്റുകൾ എന്നിവയിലൂടെയാണ് വ്യാപിക്കുന്നത്. തിരുവനന്തപുരം ജില്ല മർക്കൈൻറൽ കോ-ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിെൻറ സർവറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അഡോബ് ഫ്ലാഷ് പ്ലെയർ പ്ലഗ് ഇൻ അപ്ഡേറ്റിലൂടെയാണ് റാൻസംവെയർ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സൈബർവിങ് നടത്തിവരികയാണ്.
ഭാവിയിൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പൈറേറ്റഡ് ഓപറേറ്റിങ് സിസ്റ്റം ഒഴിവാക്കുക, ഉപയോകക്താവിന് അഡ്മിനിസ്േട്രറ്റിവ് പദവി നൽകാതിരിക്കുക, പ്രതിദിന പ്രവർത്തനങ്ങൾക്ക് െഗസ്റ്റ് യൂസർ അധികാരം ഉപയോക്താവിന് നൽകുക, നിങ്ങളുടെ ഓപറേറ്റിങ് സിസറ്റവും ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ് വെയറും അപ്ഡേറ്റ് ചെയ്ത് നിലനിർത്തുക, ഇൻറർനെറ്റ് ഉപയോഗനയവും സിസ്റ്റം പോളിസിയും പാലിക്കുക എന്നീ മുൻകരുതലുകളാണ് പൊലീസ് നിർേദശിക്കുന്നത്.
യു.എസ്.ബി പോർട്ടുകൾ ഡിസേബിൾ ചെയ്യുക, ബയോസ് പാസ്വേഡ് സെറ്റ് ചെയ്യുക, ബാക്അപ്പുകൾ പൂർണമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, വിൻഡോസ് ഫയർവാൾ ഓണാക്കുക, സംശയാസ്പദമായ ഇ^മെയിലുകളും അറ്റാച്ച്മെൻറുകളും തുറക്കാതിരിക്കുക, നെറ്റ്വർക്ക് ഉറവിടങ്ങളിലേക്ക് ആക്സസ് നിയന്ത്രിക്കുക, അനാവശ്യമായ പോർട്ടുകൾ തടയുകയും അനാവശ്യ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യുക, കോ ഓപറേഷണൽ സിസ്റ്റങ്ങൾ പ്രവർത്തിക്കുന്ന നെറ്റ്വർക്ക് മറ്റ് നെറ്റ്വർക്കുകളിൽനിന്ന് വേർതിരിക്കുക, ഫയൽ എക്സ്റ്റൻഷനുകൾ കാണിക്കാൻ വിൻഡോകൾ കോൺഫിഗർ ചെയ്യുക, റിമോട്ട് ഡെസ്ക്ടോപ് േപ്രാട്ടോക്കോൾ പ്രവർത്തനരഹിതമാക്കുക, മാേക്രാകൾ ഡിസേബിൾ ചെയ്യുക, ബ്രൗസറിൽ ആൻറി വൈറസ് ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയവയും റാൻസംവെയറുകളുടെ ആക്രമണം തടയാനുള്ള മുൻകരുതലുകളാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.