കൊട്ടാരക്കര: ഗർഭിണിയെ വീട്ടിൽ കയറി അപമാനിച്ച ഇതര സംസ്ഥാനക്കാരനായ പുതപ്പു കച്ചവടക്കാരനെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് അലിഗഢ് സ്വദേശി നൂർ മുഹമ്മദ് (26) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 10 മണിയോടെ കൊട്ടാരക്കര വെട്ടിക്കവലയിലായിരുന്നു സംഭവം.
പുതപ്പു കച്ചവടത്തിനായി നൂർ മുഹമ്മദ് എത്തിയ വീട്ടിൽ രണ്ടു മാസം ഗർഭിണിയായ സ്ത്രീ മാത്രമാണുണ്ടായിരുന്നത്. ഇയാൾ വീട്ടിനുള്ളിൽ കയറി സ്ത്രീയെ ആക്രമിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തു നടത്തിയ അന്വേഷണത്തിൽ മറ്റു മൂന്നു പുതപ്പു കച്ചവടക്കാരെ പിടികൂടിയെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് യഥാർത്ഥ പ്രതിയെ വെട്ടിക്കവല ജംഗ്ഷനു സമീപത്ത് നിന്നും പിടികൂടിയത്. കൊട്ടാരക്കര സി.ഐ. ന്യൂമാൻ, എസ്.ഐ.സുനിൽ ഗോപി, എ.എസ്.ഐ.ഷാജഹാൻ, സി.പി.ഒ.അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.