തുറവൂർ: അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച നാലംഗ സംഘത്തിൽ രണ്ടുപേർ പിടിയിലായി. അസം സ്വദേശികളായ ദമ്പതികൾ താമസിച്ചിരുന്ന ചന്തിരൂരിലെ വാടകവീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറിയാണ് പീഡനശ്രമം.
ചന്തിരൂരിൽ വാടകവീട്ടിൽ താമസിക്കുന്ന നിരക്കശേരിൽ സൻവർ (29), ഫോർട്ട്കൊച്ചി മാളിയേക്കൽ വീട്ടിൽനിന്ന് അരൂരിൽ വാടക വീട്ടിൽ താമസിക്കുന്ന വടക്കേ കളത്തിൽ സനോജ് (23) എന്നിവരെയാണ് അരൂർ പൊലീസ് പിടികൂടിയത്. മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്. അരൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ് ദമ്പതികൾ. ആറുമാസം മുമ്പായിരുന്നു വിവാഹം. സൻവർ കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
യുവതി ഇറങ്ങിയോടി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ, പൊലീസ് കേസെടുക്കാതെ യുവതിയെക്കൊണ്ട് പരാതി തീർപ്പാക്കാൻ ശ്രമം നടത്തി. തുടർന്ന്, പൊതുപ്രവർത്തകർ ഇടപെട്ട് മണിക്കൂറുകൾക്കുശേഷം ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതും രണ്ട് പേരെ അറസ്റ്റ് ചെയ്തതും. ഇതിനിെട മറ്റ് പ്രതികൾക്ക് കടന്നുകളയാൻ അവസരമൊരുക്കുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ സംരക്ഷിച്ചവർക്കെതിരെയും പൊതുപ്രവർത്തകരെ കൈയേറ്റം ചെയ്ത പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജെ.എസ്.എസ് പരാതി നൽകി. യോഗത്തിൽ വി.കെ. അംബർഷൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.