കളമശ്ശേരി: വീട്ടിൽ ഒറ്റക്കായിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം. ഒച്ചവെച്ചതോടെ യുവാക്കൾ ഓടിമറഞ്ഞു. കളമശ്ശേരി കൂനംതൈ പ്രദേശത്ത് മരുമകളും പേരക്കിടാവിനുമൊപ്പം താമസിച്ചുവന്ന 82കാരിയെയാണ് രണ്ട് യുവാക്കൾ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഒറ്റക്കായിരുന്ന വയോധിക ഉച്ചഭക്ഷണം കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിടെ അകത്ത് കയറിയ യുവാക്കളിൽ ഒരാൾ വട്ടംപിടിച്ച് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
ഈ സമയം വയോധിക കരഞ്ഞ് ഒച്ചവെച്ചതോടെ യുവാക്കൾ വീടിന് പിന്നിലൂടെ ഓടിമറഞ്ഞു. പുറത്തിറങ്ങി വയോധിക അയൽവാസികളെ അറിയിച്ചതനുസരിച്ച് ഉടൻ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി പ്രദേശത്ത് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കാടുകയറിയ ഒഴിഞ്ഞ പറമ്പ് ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്ന് പൊലീസ് കണ്ടെത്തി. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.