മലപ്പുറം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുടമകളില്‍ അനർഹമായി മുൻഗണന പട്ടികയിൽ കയറി ക്കൂടിയ 4,58,321 ലക്ഷം പേരെ പുറത്താക്കി. ഇവരെ മുൻഗണനേതര വിഭാഗത്തിലേക്കാണ് മാറ്റിയത്. വ കുപ്പുതല പരിശോധനയിൽ കണ്ടെത്തിയവരും സ്വയം മാറിയവരും ഇതിലുണ്ട്. എ.ഐ.വൈ, പി.എച്ച്. എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്തവരുടെ പട്ടിക തയാറാക്കി, വാങ്ങിയില്ലെന്ന് കണ്ടെത്തിയവരെയും ഒഴിവാക്കി.
നിലവില്‍ കാര്‍ഡ് ലഭിച്ച് മുന്‍ഗണന വിഭാഗത്തിലേക്ക് മാറാൻ 1,02,686 പേർ അപേക്ഷ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്താണ് കൂടുതല്‍ പേരെ ഒഴിവാക്കിയത്. 65,244 പേരാണ് പട്ടികയില്‍ റേഷന്‍ വാങ്ങിയിരുന്നത്. 61,223 പേരുമായി കൊല്ലം രണ്ടാംസ്ഥാനത്തും 52,116 പേരുമായി തൃശൂര്‍ മൂന്നാമതുമാണ്. 49,032 പേരുമായി മലപ്പുറം നാലാം സ്ഥാനത്തും 42,148 പേരുമായി പാലക്കാട് അനര്‍ഹരുടെ പട്ടികയില്‍ അഞ്ചാമതുമുണ്ട്. 10,323 പേരുമായി ഇടുക്കി ജില്ലയാണ് അവസാനം.
ഇവർക്ക് പകരം 4,52,421 പേരെ പുതുതായി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. ഇതിലും തിരുവനന്തപുരം തന്നെയാണ് മുന്നില്‍- 61,791 പേർ. 47,928 പേരുമായി െകാല്ലം രണ്ടാമതും 46,994 പേരുമായി മലപ്പുറം മൂന്നാമതുമാണ്. 12,236 പേര്‍ക്ക് മുന്‍ഗണന കാര്‍ഡ് അനുവദിച്ച ഇടുക്കി ജില്ലയാണ് അവസാനം. അനര്‍ഹരെ കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണ്. അനര്‍ഹരെ കണ്ടെത്തുന്ന മുറക്ക് മുന്‍ഗണന വിഭാഗത്തിനായി അപേക്ഷ നല്‍കിയവരില്‍നിന്ന് അര്‍ഹതയനുസരിച്ച് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുകയാണിപ്പോൾ. ഇത്തരത്തില്‍ കൂടുതല്‍ അപേക്ഷ നല്കിയതും തിരുവനന്തപുരത്താണ്- 15,378 പേർ. മലപ്പുറത്ത് 14,929 പേരും എറണാകുളത്ത് 11,287 പേരും അപേക്ഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.