തിരുവനന്തപുരം: മൂന്നുമാസത്തിലധികമായി റേഷന്‍ വാങ്ങാത്ത 70,000 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇവര്‍ക്കുപകരം സാധ്യതാപട്ട ികയിലുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്താനും ഭക്ഷ്യപൊതുവിതര ണവകുപ്പ് തീരുമാനിച്ചു. മുൻഗണനാപട്ടികയിൽനിന്ന് ഒഴിവാക്കുന്ന കാർഡുകളെ സംബന്ധി ച്ച് വിവരങ്ങൾ ഉടൻതന്നെ ഭക്ഷ്യവകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
മുൻഗണനാപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ മതിയായ കാരണം കാണിച്ച് ജില്ല സപ്ലൈ ഓഫിസർമാർക്ക് അപേക്ഷ നൽകുകയാണെങ്കിൽ മാത്രമേ അർഹതയുണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം അവരെ വീണ്ടും മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തൂവെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ തുടര്‍ച്ചയായി മൂന്നു മാസക്കാലം റേഷന്‍ വാങ്ങാതിരുന്നാല്‍ അവരെ മുന്‍ഗണനാവിഭാഗത്തില്‍നിന്ന് ഒഴിവാക്കുമെന്ന നിബന്ധന കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ വാങ്ങാത്ത 70,000 കുടുംബങ്ങള്‍ മുന്‍ഗണനാപട്ടികയില്‍നിന്ന് ഒഴിവാകുന്നതോടെ അര്‍ഹരായ കൂടുതല്‍ ആളുകള്‍ക്ക് റേഷന്‍ ലഭിക്കും. കൂടാതെ, വസ്തുതകള്‍ മറച്ചുെവച്ച് മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഇവര്‍ വാങ്ങിയ റേഷന്വിഹിതത്തിെൻറ കമ്പോളവില ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 85,54,695 കാർഡുടമകളിൽ 36,63,985 കുടുംബങ്ങളാണ് മുൻഗണനാവിഭാഗത്തിലുള്ളത്. ഈ വർഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ റേഷന്‍ വാങ്ങാത്ത എ.എ.വൈ-മുന്ഗണനാവിഭാഗത്തിൽപെട്ട 73,216 പേരാണ് ഉണ്ടായിരുന്നത്. ഈ കാര്‍ഡുകളെ പൊതുവിഭാഗത്തിലേക്ക് മാറ്റും. എ.എ.വൈ വിഭാഗത്തില്‍ മൂന്ന് മാസത്തിലധികമായി റേഷന്‍ വാങ്ങാത്തവര്‍ കൂടുതലുള്ളത് ഇടുക്കിയിലാണ്. 1527 കുടുംബങ്ങള്‍. പി.എച്ച്.എച്ച് വിഭാഗത്തില്‍ മൂന്ന് മാസത്തിലധികമായി റേഷന്‍ വാങ്ങാത്തവര്‍ കൂടുതലുള്ളത് തിരുവനന്തപുരത്താണ്- 9534 കുടുംബങ്ങള്‍.
അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം സ്വയം വേണ്ടെന്നു െവക്കാനുള്ള ഗീവ് അപ് പദ്ധതിയിലൂടെ റേഷന്‍ ഉപേക്ഷിച്ചവര്‍ 629 പേരാണ്.
1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, സര്‍ക്കാര്‍ ജോലിയുള്ളവര്‍, പെന്‍ഷന്‍കാര്‍, 25,000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവര്‍, വിദേശത്ത് ജോലിയുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആദായനികുതി അടക്കുന്നവര്‍ തുടങ്ങിയവരൊന്നും മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.