തൃശൂര്‍: റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിലനിര്‍ത്തി തന്നെ സംസ്ഥാനത്തെ ഏത് കടയില്‍നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനം പരാജയം. ഈ സംവിധാനത്തില്‍ റേഷന്‍കടകളില്‍നിന്ന് ലഭിക്കുന്നത് അരിമാത്രം. പഞ്ചസാരയും മണ്ണെണ്ണയും അടക്കം ഇതര സാധനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കടയില്‍നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. ഏറെ കൊട്ടിഘോഷിച്ച് പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ ആപ്ലിേക്കഷന് അതുകൊണ്ട്് ജനം നിരാകരിക്കുകയാണ്.
കേരളത്തില്‍ റേഷന്‍ അരി വാങ്ങുന്നവര്‍ 60 ശതമാനം പേര് മാത്രമാണ്. ബാക്കിയുള്ളവരില്‍ അധികവും റേഷന്‍ പഞ്ചസാര, മണ്ണെണ്ണ എന്നിവയടക്കം സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കിട്ടാൻ മാത്രമാണ് റേഷന്‍കടകളെ ആശ്രയിക്കുന്നത്. എന്നാല്‍, പോര്‍ട്ടബിലിറ്റിയിലൂടെ ഇവ ലഭിക്കാത്ത സാഹചര്യത്തില്‍ അരി മാത്രമായി വാങ്ങാൻ ഇതര റേഷന്‍കടകളെ ആശ്രയിക്കാൻ ജനം തയാറല്ല. മണ്ണെണ്ണക്ക് കേന്ദ്രസര്‍ക്കാര്‍ വന്‍വില ഈടാക്കുന്നതിനാല്‍ കടകളിലെ കാര്‍ഡിെൻറ എണ്ണമനുസരിച്ചുള്ള അളവുമാത്രമാണ് നല്‍കുന്നത്. ഇത് കൂടുതല്‍ നല്കിയാല് കൃത്യമായ അഴിമതി നടക്കുമെന്നാണ് വകുപ്പിെൻറ വിലയിരുത്തല്‍. ഒപ്പം ഓണവും ബക്രീദും പ്രമാണിച്ച് നല്കിയ പഞ്ചസാരയും കൃത്യ അളവില്‍ മാത്രമാണ് വാതില്‍പടി വിതരണം നടത്തിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ പോർട്ടബിലിറ്റിയിൽ അവ നൽകാൻ തയാറല്ല. ഒപ്പം അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് പഞ്ചസാര തുടര്‍ മാസങ്ങളിലും വിതരണം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ആട്ടയും കൂടുതല്‍ ലഭ്യമാണെങ്കില്‍ മാത്രമേ നല്‍കുകയുള്ളു. വിവിധ നാടുകളില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ഏറെ ഗുണകരമായിരുന്ന സംവിധാനമാണ് പേര്ട്ടബിലിറ്റി. ലക്ഷക്കണക്കിന് കാര്‍ഡ് ഉടമകള്‍ കൃത്യമായി സംവിധാനം ഉപയോഗിക്കുകയും ചെയ്തിരുന്നു. കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയിലെ സേവനമോ സാധനമോ മോശമാണെങ്കില്‍ അടുത്ത കട തെരഞ്ഞെടുക്കാനുള്ള അവസരവുമായിരുന്നു.
പുതിയ നിലപാട് സ്വീകരിച്ചതോടെ ജനം വിമുഖത കാണിക്കുകയാണ്. നേരത്തേ കടകളുടെ എണ്ണം കുറക്കുന്നതിെൻറ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിതെന്ന വിലയിരുത്തലില്‍ പുതിയ സംവിധാനത്തിന് എതിരെ കടയുടമകള്‍ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.