മുംബൈ: കേരളത്തിലെ കർഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. കേരളത്തിനു മ ാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നും ആര്‍.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു.
ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത് . ഇതോടെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം.
അതേസമയം, ആർ.ബി.ഐയുടെ നടപടി നിർഭാഗ്യകരമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. വിഷയത്തിൽ നേരിട്ട് ആർ.ബി.ഐയുമായി ചർച്ച നടത്താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.