എറണാകുളം: സി.പി.എം വനിതനേതാക്കളോടുള്ള ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സി.പി.എം സംസ്ഥാന സമ്മേളനവേദിയിലാണ് ബിന്ദുവിന്‍റെ വിമർശനം. ദുഃഖത്തോടെയാണ് ഇത് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട പരാതികൾ പല സമയത്തും പാർട്ടി പരിഗണിക്കുന്നില്ല. വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായ സ്ഥലങ്ങളിലും പുരുഷൻമാർ മേധാവിത്വം നേടുന്നുവെന്നും ബിന്ദു പറഞ്ഞു. ഇതാദ്യമായാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുചർച്ചക്കിടെ ഇത്തരമൊരു വിമർശനം ഉയരുന്നത്.
നേരത്തെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനിടെയും സമാനമായ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം എൽ.എൽ.എയായ യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉൾപ്പടെ ചർച്ചയായതിന് പിന്നാലെയാണ് ബിന്ദുവിന്‍റെ വിമർശനമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.