കോഴിക്കോട്: ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസുകൾ തെളിയിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയതിനുള്ള അംഗീകാരമാണ് കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷൽ വിങ് ഡിവൈ.എസ്.പി ജി. ജോൺസന് ലഭിച്ച .
2017ൽ കൊല്ലം പുനലൂരിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിലാണ് ജോൺസെൻറ ശാസ്ത്രീയ അന്വേഷണം വഴിത്തിരിവായത്.
ആത്മഹത്യയാണെന്ന് പറഞ്ഞ് ലോക്കൽ പൊലീസ് അവസാനിപ്പിച്ച കേസ് നാട്ടുകാരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ചിന് വിട്ടതോെടയാണ് അന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടറായ ജോൺസൺ അന്വേഷണമാരംഭിച്ചു. ശാസ്ത്രീയാന്വേഷണത്തിലൂടെ മരണം െകാലപാതകമാണെന്നും പീഡനവും മോഷണവുമെല്ലാം നടന്നതായും കണ്ടെത്തി.
കേസിൽ പ്രതിക്ക് 43 വർഷം തടവ് ലഭിക്കുകയും ചെയ്തു. തെളിവുകളില്ലാതെ അന്വേഷണം നിലച്ച മറ്റുപലകേസുകളിലും ഇദ്ദേഹത്തിെൻറ അന്വേഷണം വഴിത്തിരിവാകുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തു.
2003ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായാണ് സേനയിലെ തുടക്കം. ഒന്നര വർഷം മുമ്പാണ് കോഴിക്കോട് വിജിലൻസിലെത്തിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കൾ: ജിേൻറാ ജോൺസ്, ജിസ്റ്റോ ജോൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.