എരുമേലി: മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി നടത്തിയ പമ്പ സ്പെഷൽ സർവിസിലൂടെ എരുമേലി ഓപറേറ്റിങ് സെന്ററിന് ഒരുകോടിക്ക് മുകളിൽ കലക്ഷൻ. 10 ബസുകൾ നടത്തിയ സ്പെഷൽ സർവിസിലൂടെയാണ് 1,01,53595 രൂപ കലക്ഷൻ നേടിയത്. 2691 സർവിസാണ് എരുമേലിയിൽനിന്ന് നടത്തിയത്.
കിലോമീറ്ററിന് ശരാശരി 100 രൂപക്ക് അടുത്ത് കലക്ഷൻ നേടിയ ദിവസങ്ങളും ഉണ്ടായിരുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. മണ്ഡലകാലത്ത് 10 ബസുകളും മകരവിളക്ക് ഉത്സവകാലത്ത് 15 ബസുകളുമാണ് സ്പെഷൽ സർവിസിനായി എരുമേലിയിൽ അനുവദിച്ചുനൽകിയിരിക്കുന്നത്.
തീർഥാടകരുടെ തിരക്ക് വർധിച്ച മണ്ഡലകാലത്തെ അവസാനത്തെ ഏതാനും ദിവസങ്ങളിൽ ഒരു ബസുകൂടി സർവിസ് നടത്തിയിരുന്നു. പരിമിത സാഹചര്യത്തിൽപോലും ജീവനക്കാർ നിർത്താതെ സർവിസ് നടത്തിയതോടെ തീർഥാടകർക്കും ആശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.