നാം ഇന്ത്യക്കാരുടെയുള്ളിൽ ഒരു നീതിബോധമുണ്ട്. ആ നീതിബോധം ഉണർന്നെഴുന്നേറ്റിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നേറ്റം അതാണ് കാണിക്കുന്നത്. സന്തോഷകരമായ കാഴ്ചയാണിത്. അടിയന്തരാസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പ് ഓർക്കുന്നില്ലേ. എല്ലാം കൈപ്പിടിലാക്കിയെന്നുകരുതിയ ഇന്ദിര ഗാന്ധിക്കെതിരെ വോട്ട് ചെയ്തത് പട്ടിണി പാവങ്ങളായ, പഠിപ്പില്ലാത്ത സാധാരണക്കാരായ ജനങ്ങളാണ്. ഇന്ത്യൻ ജനതയുടെ ഉള്ളിന്റെയുള്ളിലെ നീതിബോധമാണത്.
അനീതി എവിടെ കണ്ടാലും ചോദ്യംചെയ്യണമെന്ന ബോധ്യം എല്ലാവരിലുമുണ്ട്. അതുണ്ടാകാൻ വലിയ പഠിപ്പ് വേണമെന്നില്ല. അത്രയൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗ്രാമീണരായ പാവപ്പെട്ട ജനങ്ങൾ വോട്ടവകാശത്തിന്റെ വിനിയോഗത്തിലൂടെ അതാണ് നമുക്ക് കാണിച്ചുതരുന്നത്. അടിയന്തരാവസ്ഥക്ക് പിന്നാലെ കാണിച്ചതിന്റെ ആവർത്തനമായാണ് ഈ ഫലത്തെ ഞാൻ കാണുന്നത്. ഏകാധിപത്യം നമ്മുടെ ജനത പൊറുപ്പിക്കില്ല. പ്രതിപക്ഷമില്ലെന്ന നിലയിലേക്ക് നീങ്ങുന്നതായിരുന്നു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ രാജ്യത്തിന്റെ സാഹചര്യം. എന്നാൽ, ഫലം വന്നപ്പോൾ സാഹചര്യം മാറി. ഭരണഘടന അപകടത്തിലാകുന്നതിന്റെ അപായ സൂചന ജനം തിരിച്ചറിഞ്ഞു. അത് സംരക്ഷിക്കാനുള്ള ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്. അത് ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ ഉത്തരേന്ത്യൻ ജനത അവരുടെ ഭാഗം നല്ല പോലെ നിർവഹിച്ചിരിക്കുന്നു. ഇന്ന് രാജ്യത്ത് ശക്തമായ പ്രതിപക്ഷം വന്നിരിക്കുന്നു. അത് രാജ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.