തൊടുപുഴ: സാലറി ചലഞ്ച് സമ്മർദം ഒഴിഞ്ഞതിനു പിന്നാലെ ഇടുക്കിയിലെ പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാൻ ‘ക്വേട്ടഷൻ’. ഒന്നര കോടി അടിയന്തരമായി പിരിച്ചെടുക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥെൻറ കർശന നിർദേശം. താഴെയുള്ള മൂന്ന് മുഖ്യ ഉദ്യോഗസ്ഥർക്കാണ് ചുമതല. സി.െഎമാർ 10 ലക്ഷം, എസ്.െഎമാർ അഞ്ച് ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുക്കേണ്ടത്.
കൂടുതൽ സാധ്യതയുള്ള പ്രദേശത്തെ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അധിക തുക വകയിരുത്തിയിട്ടുണ്ട്. മാർഗം ഏതായാലും കുഴപ്പമില്ലെന്നും എങ്ങനെയും തുക സമാഹരിച്ചേ തീരൂ എന്നുമാണ് ഉന്നതൻ മുഖ്യ ഉദ്യോഗസ്ഥർക്ക് വാക്കാൽ നൽകിയ നിർദേശം. വീഴ്ച വന്നാൽ ഇപ്പോഴത്തെ സീറ്റിൽ തുടരൽ എളുപ്പമാകില്ലെന്ന സൂചനയും നൽകിയിരിക്കുകയാണ്. ഇടുക്കിയിൽനിന്ന് പ്രതീക്ഷിച്ച വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് കിട്ടാത്ത സാഹചര്യത്തിലാണ് പൊലീസിനെ ഉപയോഗിച്ച് വൻ തുക പിരിക്കുന്ന ഉത്തരവാദിത്തം ഉന്നതൻ സ്വയം ഏറ്റെടുത്തത്.
ജില്ലയിൽനിന്ന് കൂടുതൽ തുക പിരിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലതല അവലോകന യോഗത്തിൽ മന്ത്രി കർശന നിർദേശം നൽകിയിരുന്നു. മറ്റ് ജില്ലകൾ താരതമ്യം ചെയ്താൽ ഇടുക്കി പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനുശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ‘ക്വേട്ടഷൻ’. കേസുകളുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളിലെത്തുന്നവർ, അധികാര പരിധിയിൽ വരുന്ന ‘നീതി നിഷേധ’ക്കാർ തുടങ്ങിയവരിൽനിന്നാണ് പണം കണ്ടെത്തുന്നത്. കുറഞ്ഞത് ഒന്നര കോടിയെന്നാണ് നിർദേശം.
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യമില്ലാത്ത പൊലീസുകാർ വിസമ്മതപത്രം നേരിെട്ടത്തി തനിക്ക് നൽകണമെന്ന് പൊലീസ് മേധാവി വയർെലസിലൂടെ നിർദേശിച്ചത് നേരേത്ത വിവാദമായിരുന്നു. അതത് ഒാഫിസ് ചാർജ് മുഖേന ഇതു സംബന്ധിച്ച പ്രസ്താവന ഡി.ഡി.ഒക്ക് നൽകുന്ന നിർദേശം മാറ്റി മറിച്ച് നേരിെട്ടത്തിക്കണമെന്ന കർശന നിലപാട് മുഴുവൻ ജീവനക്കാരെയും സമ്മർദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാെണന്നാണ് ആക്ഷേപമുയർന്നത്. സാധാരണ പൊലീസുകാർ ഇത്തരമൊരു അപേക്ഷ നൽകാൻ നേരിെട്ടത്തില്ലെന്ന ധൈര്യത്തിലായിരുന്നു നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.