ശബരിമല ദർശനം: രഹ്​ന ഫാത്തിമയുടെ അ​പേക്ഷയിൽ പൊലീസ്​ നിയമോപദേശം തേടി

പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുമതി തേടി രഹ്​ന ഫാത്തിമ സമർപ്പിച്ച അപേഷയിൽ പൊലീസ് നിയമോപദേശം തേടി​. കൊച്ച ി സിറ്റി പൊലീസ് കമീഷണർ ഐ.ജി. വിജയ് സാഖറേക്ക്​ ശനിയാഴ്ചയാണ് രഹ്​ന ഫാത്തിമ ശബരിമല ദർശനത്തിന്​ അവസര​െമാരുക്കണ​െമന്ന്​ ആവശ്യപ്പെട്ട്​ കത്ത്​ നൽകിയത്​. അപേക്ഷ ഐ.ജി പത്തനംതിട്ട ജില്ല പൊലീസ്​ ചീഫ്​ ജി. ജയദേവിന്​ കൈമാറി. എന്നാൽ, അപേക്ഷയിൽ സ്വന്തമായി തീരുമാനമെടുക്കാൻ കാത്തുനിൽക്കാതെ എസ്​.പി ​െപാലീസ് ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.

ആക്​റ്റിവിസ്​റ്റായ രഹ്​ന ഫാത്തിമ കഴിഞ്ഞവർഷം ശബരിമല ദർശനത്തിന്​ ശ്രമിച്ചത്​ വലിയ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയതി​​െൻറ പേരിൽ ഇവർ അറസ്​റ്റിലാകുകയും ചെയ്​തു. ജന്മദിനമായ നവംബർ 26ന്​ മാലയിടാൻ ഉദ്ദേശിക്കുന്നതായാണ്​ രഹ്​ന ഫാത്തിമ അറിയിച്ചത്​. ശബരിമലയ്ക്ക് കുടുംബമായി പോകാനാണ്​ തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു​.

Tags:    
News Summary - Rehana Fathima Sabarimala Women Entry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.