അലനല്ലൂർ: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ഉപ്പുകുളം മലയോര മേഖലയിൽനിന്നും ആദിവാസി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം. ഇവർ താമസിച്ചിരുന്ന മുണ്ടക്കുളം ഭാഗത്ത് ഉരുൾപൊട്ടൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിെൻറ കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ 2018 ആഗസ്റ്റ് 31നാണ് നാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട 19 കുടുംബങ്ങളെ കൊടിയംകുന്നിൽ ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള കെട്ടിടത്തിലേക്ക് മാറ്റിപാർപ്പിച്ചത്. അന്ന് മുതൽ ഇതുവരെയും കെട്ടിടത്തിലെ ആറ് കടമുറികളിലാണ് കുടുംബങ്ങൾ കഴിയുന്നത്.
ട്രൈബൽ ഡിപ്പാർട്ട്മെൻറിൽനിന്ന് ആദ്യമൊക്കെ അരിയുൾപ്പെടെയുള്ള സഹായങ്ങളെത്തിയിരുന്നെങ്കിലും ഒരു വർഷമായി ഇതും നിലച്ച മട്ടാണെന്ന് കുടുംബങ്ങൾ പറയുന്നു. ക്യാമ്പിനെ ദുരിതാശ്വാസ ക്യാമ്പിൽ ഉൾപ്പെടുത്താത്തതിനാൽ മാറ്റിപാർപ്പിച്ചതിെൻറ ഒരാനുകൂല്യവും ഇവർക്ക് നാളിതുവരെയായി കിട്ടിയിട്ടില്ല. ക്യാമ്പിലെ ദുരിതജീവിതം വെല്ലുവിളിയായപ്പോൾ പലയാളുകളും കൃഷിയിലും മറ്റും അഭയം തേടുന്നതിനായി മലകയറി കഴിഞ്ഞു.
കടമുറികളിലെ ദുരിത ജീവിതത്തിന് ആശ്വാസമെന്നോണം ഇവർക്കായി വീട് പണി ആരംഭിച്ചിട്ടുണ്ട്. ഒരുവർഷം മുമ്പാണ് വീട് വെക്കാനായി ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ അനുവദിച്ചത്. കൈരളിയിൽ സ്ഥലം കണ്ടെത്തി 19 കുടുംബങ്ങൾക്കായുള്ള വീട് നിർമാണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.