കരുളായി വനത്തിൽ ആനക്കുട്ടിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി

കരുളായി: നെടുങ്കയം വനംവകുപ്പ് പരിധിയിലെ എഴുത്തുകല്ലിൽ ആനക്കുട്ടിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. വനപാലകരുടെ പതിവ് പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.

ഏകദേശം ആറു മാസം പ്രായം വരുന്ന കൊമ്പനാനക്കുട്ടിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കടുവ പിടിച്ചതാണെന്നാണ് അധികൃതരുടെ സ്ഥിരീകരണം.

സമീപം കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ആനക്കുട്ടിയെ പകുതി ഭക്ഷിച്ച നിലയിലാണ്. ശനിയാഴ്ച വനം വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം പരിശോധന നടത്തി.

Tags:    
News Summary - Remains of a baby elephant found in Karulai forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.