ആരോടും വിരോധമില്ല; എൻ.ഒ.സി ഇല്ലാത്തവ തടയും -രേണു രാജ് ഐ.എ.എസ്

ദേവികുളം: മൂന്നാറിലെ എൻ.ഒ.സി ഇല്ലാത്ത എല്ലാ നിർമാണ പ്രവർത്തനങ്ങളും തടയുമെന്ന് ദേവികുളം സബ് കലക്ടർ രേണു രാജ് ഐ. എ.എസ്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി വ്യക്തിപരമല്ല. ജോലിയുടെ ഭാഗമായുള്ള നടപടികൾ മാത്രമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.

എൻ.ഒ.സി ഇല്ലാത്ത മുഴുവൻ നിര്‍മാണവും നിര്‍ത്തിവെപ്പിക്കും. മൂന്നാര്‍ പഞ്ചായത്തിന്‍റെ കെട്ടിട നിര്‍മാണം നിയമസാധുത ഇല്ലാത്തതാണെന്നും സബ് കലക്ടർ പറഞ്ഞു.

തനിക്ക് ആരോടും വിരോധമോ ദേഷ്യമോ ഇല്ല. എസ്. രാജേന്ദ്രന്‍ എം.എൽ.എക്കെതിരേ വ്യക്തിപരമായി പരാതി നല്‍കിയിട്ടില്ലെന്നും രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Renu Raj IAS S Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.